കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ ഭക്ഷണം കഴിക്കാന്‍ സൗകര്യം ഒരുക്കി; ഹോട്ടല്‍ അടച്ചുപൂട്ടി പോലീസ്

single-img
30 July 2020

സംസ്ഥാന സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഹോട്ടലിനകത്ത് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സൗകര്യം ഒരുക്കിയ ഹോട്ടൽ പോലീസ് അടച്ചുപൂട്ടി.കോഴിക്കോട് ജില്ലയിൽ താമരശ്ശേരി യു പി സ്‌കൂളിന് സമീപം ഹൗസിംഗ് സൊസൈറ്റി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലാണ് പോലീസ് എത്തി അടച്ചുപൂട്ടിയത്.

നിയമ ലംഘനത്തിന്റെ പേരിൽ ഉടമക്കും ഭക്ഷണം കഴിക്കാനെത്തിയ 4 പേര്‍ക്കും എതിരെപോലീസ് കേസെടുക്കുകയും ചെയ്തു. നിലവിൽ ഹോട്ടലുകള്‍ തുറന്ന് പാര്‍സല്‍ നല്‍കുന്നതിനു മാത്രമേ സംസ്ഥാനത്ത്അ നുമതിയുള്ളൂ.