ഇന്റര്‍നെറ്റ് അധോലോകമായ ‘ഡാര്‍ക്ക് വെബി’ല്‍ നിന്നും മയക്കുമരുന്നുവാങ്ങി വില്‍പന; മലയാളികള്‍ ഉള്‍പ്പെടെ പിടിയില്‍

single-img
30 July 2020

ഇന്റര്‍നെറ്റ് അധോലോകമായ ‘ഡാര്‍ക്ക് വെബി’ല്‍ നിന്നും മയക്കുമരുന്നുവാങ്ങി വില്‍പന നടത്തുന്ന സംഘം ബംഗളൂരുവിൽ സിറ്റി പൊലീസ് സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ നാർക്കോട്ടിക് വിംഗിന്റെ പിടിയിലായി. നാല് മലയാളികൾ ഉൾപ്പെടുന്ന ഈ സംഘം ബംഗളൂരുവിലെ അറിയപ്പെടുന്ന പബ്ബിൽ ഡിജെ ആയി ജോലി ചെയ്യുന്നവരാണ്.

ഷഹദ് മഹമ്മദ് (24) കെ അജ്മൽ (22), അജിൻ കെജി വർഗീസ് (21), നിതിന്ൻ മോഹൻ (29) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 2,000 എൽഎസ്ഡി സ്ട്രിപ്പുകൾ , 110 ഗ്രാം എംഡിഎംഎ, പത്ത് എക്സ്റ്റസി ടാബ്ലറ്റുകകൾ , അഞ്ച് കിലോ മരിജുവാന എന്നിവയും പിടിച്ചെടുത്തു.

‘ഡാര്‍ക്ക് വെബി’ല്‍ നിന്നും മയക്കുമരുന്നുവാങ്ങി പബ്ബിലെത്തുന്നവർക്കും ചെറുപ്പക്കാർക്കുമാണ് മയക്കുമരുന്നു നൽകിയിരുന്നത്.