റോമ തിരിച്ച് വരവിന് ഒരുങ്ങുന്നു; ചിത്രം- ‘വെള്ളേപ്പം’

single-img
30 July 2020

മുന്‍നിര നായികയായി നില്‍ക്കെ തന്നെ സമീപകാലത്തായി മലയാള സിനിമയിൽ അവസരം കുറഞ്ഞു തുടങ്ങിയ റോമ ഒരു തിരിച്ച് വരവിന് ഒരുങ്ങുകയാണ്. നവാഗതനായ പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന വെള്ളേപ്പം എന്ന സിനിമയിലൂടെയാണ് റോമ മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുന്നത്.

ഈ ചിത്രത്തില്‍ സാറ എന്ന കഥാപാത്രമാണ് അവതരിപ്പിക്കുന്നത് . അക്ഷയ് രാധാകൃഷ്ണൻ, ഷൈൻ ടോം ചാക്കോ, നൂറിൻ എന്നിവരാണ് ഇതിലെ മറ്റു താരങ്ങൾ. അതേസമയം, മുന്‍ നിരയില്‍ നില്‍ക്കെ തന്നെ സിനിമ മടുത്തത് കൊണ്ടാണ് താൻ സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നാണ് റോമ വെളിപ്പെടുത്തിയത്.

ഏതാണ്ട് എല്ലാ സിനിമകളിലും ഒരേ ജനുസിൽപ്പെട്ട അച്ചായത്തി വേഷം, പ്രതിനായികയുടെ നിഴലാട്ടമാടുന്ന ഗ്ലാമർ കാമുകി വേഷം തുടങ്ങിയ കഥാപാത്രങ്ങളാണ് തനിക്ക് കൂടുതലായി വന്നുചേരുന്നത്. ഇത്തരത്തില്‍ തുടർച്ചയായി ഒരേപോലെയുള്ള വേഷങ്ങൾ തേടിയെത്തിയപ്പോൾ ശരിക്കും മടുപ്പ് തോന്നി. അതിനാലാണ് സിനിമയിൽ നിന്ന് വിട്ടുനിന്നതെന്നും റോമ പറഞ്ഞു.