കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ലൂയിസ് പീറ്റര്‍ അന്തരിച്ചു

single-img
29 July 2020

പ്രശസ്ത കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ലൂയിസ് പീറ്റര്‍ അന്തരിച്ചു. പെരുമ്പാവൂര്‍ വേങ്ങൂര്‍ സ്വദേശിയായ ഇദ്ദേഹം വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ മൂലം കിടപ്പിലായിരുന്നു. കോതമംഗലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് വൈകീട്ടായിരുന്നു മരണം.

ഫെഡറല്‍ ബാങ്കിലെ മുന്‍ ഉദ്യേഗസ്ഥന്‍ കൂടിയായ ലൂയിസ് പീറ്റര്‍ ഫിലിം ഫെസ്റ്റിവലുകളിലും സാംസ്‌കാരിക കൂട്ടായ്മകളിലുമെല്ലാം സജീവ സാന്നിധ്യമായിരുന്നു. 1986 ലാണ് ലൂയിസ് ആദ്യ കവിത എഴുതുന്നത് . ശേഷം നീണ്ട ഇരുപത് വര്‍ഷത്തിനുശേഷം 2006 ലാണ് അദ്ദേഹം തന്റെ കവിതയുമായി വീണ്ടും രംഗത്തു വരുന്നത്.
ഭാര്യ- ഡോളി, . ദിലീപ്, ദീപു എന്നിവരാണ് മക്കള്‍.