ഇന്ന് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ യുഎഇ

single-img
29 July 2020

യുഎഇയ്ക്ക് ഇന്ന് ഈ മാസം കൊവിഡ് മരണങ്ങളില്ലാത്ത നാലാമത്തെ ദിവസം. രാജ്യത്ത് അവസാന 24 മണിക്കൂറിനിടെ കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. അതേസമയം ഇന്ന് 375 പേര്‍ക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 297 പേര്‍ രോഗവിമുക്തി നേടി.

യുഎഇയിലാകെ ഇതേവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 59,921ആയതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ഇവരില്‍ 53,202 പേരും രോഗമുക്തരായി. രാജ്യത്താകെ 347 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇപ്പോള്‍ 6372 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.