ബെന്നിബഹനാൻ എഴുതിയ കത്ത് പരിഗണിച്ച് പ്രധാനമന്ത്രി തൂക്കുമരം വിധിച്ചാൽ ഏറ്റുവാങ്ങും: മന്ത്രി കെടി ജലീൽ

single-img
29 July 2020

പാവപ്പെട്ടവർക്ക് സകാത്തിൻ്റെ ഭാഗമായി റംസാൻ കിറ്റ് നൽകാനും മുസ്ലിം പള്ളികളിൽ വിശുദ്ധ ഖുർആൻ കോപ്പികൾ വിതരണം ചെയ്യാനും യുഎഇ കോൺസുലേറ്റ് ഇങ്ങോട്ടാവശ്യപ്പെട്ടതനുസരിച്ചാണ് സാഹചര്യമൊരുക്കിക്കൊടുത്തത് എന്ന് മന്ത്രി കെ ടി ജലീല്‍.

ഇതിൻ്റെ പേരിൽ യുഡിഎഫ്കൺവീനർ ബെന്നിബഹനാൻ എഴുതിയ കത്ത് പരിഗണിച്ച്, പ്രധാനമന്ത്രി നരേന്ദ്രമോദി തനിക്ക് തൂക്കുമരമാണ് വിധിക്കുന്നതെങ്കിൽ അതേറ്റുവാങ്ങാൻ ആയിരംവട്ടം ഒരുക്കമാണെന്നും ഒരിടത്തും അപ്പീലിന് പോലും പോകില്ല എന്നും അദ്ദേഹം പറഞ്ഞു.

വിശുദ്ധ ഖുർആൻ വിതരണം ചെയ്യാതെ ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ഇരിപ്പുണ്ട്. അവ കോൺസുലേറ്റിന് തന്നെ തിരിച്ച് നൽകാൻ വഖഫ് മന്ത്രിക്ക് നിർദ്ദേശം നൽകണമെന്ന് പറഞ്ഞ്, ബെന്നിബഹനാൻ പ്രധാനമന്ത്രിക്ക് രണ്ടാമതൊരു കത്ത്കൂടി എഴുതിയാൽ നന്നാകും.

അതുപ്രകാരം കേന്ദ്ര സർക്കാർ പറയുന്നത് അനുസരിക്കാൻ ഞാൻ സദാസന്നദ്ധനായിരിക്കും. കാരണം, വിശുദ്ധ ഖുർആൻ സമൂഹത്തിൽ ഐക്യമുണ്ടാക്കാൻ അവതീർണ്ണമായ വേദഗ്രന്ഥമാണ്. അല്ലാതെ രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധം തകർക്കാൻ അവതരിച്ചിട്ടുള്ളതല്ല. കോൺഗ്രസ് – ലീഗ് നേതൃത്വങ്ങളെ ഇക്കാര്യം പ്രത്യേകം അറിയിച്ചു കൊള്ളട്ടെ എന്നും മന്ത്രി തന്റെ ഫേസ്ബുക്കില്‍ എഴുതി.

https://www.facebook.com/drkt.jaleel/photos/a.882587491830065/3151278091627649/?type=3&theater.