ബാഹുബലിയുടെ സംവിധായകൻ രാജമൗലിക്കും കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചു

single-img
29 July 2020

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും ഹിറ്റായ സിനിമ ബാഹുബലിയുടെ സംവിധായകൻ എസ്എസ് രാജമൗലിക്കും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് പോസിറ്റീവ്. വീട്ടില്‍ എല്ലാവര്‍ക്കും കഴിഞ്ഞ ദിവസം ചെറിയ രീതിയില്‍ പനി വന്നതോടെയാണ് കുടുംബം മുഴുവൻ കഴിഞ്ഞ ദിവസം കൊവിഡ് ടെസ്റ്റിന് വിധേയമായത്.

എല്ലാവരും ഇപ്പോള്‍ ക്വാറന്‍റൈനിലാാണ്. താന്‍ കൊവിഡ് പോസിറ്റീവ് ആയ വിവരം രാജമൗലി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. പരിശോധനാ ഫലത്തില്‍ തനിക്കും കുടുംബാഗങ്ങള്‍ക്കും കൊവിഡ് പോസിറ്റീവാണെന്നും ഡോക്ടമാരുടെ നിര്‍ദ്ദേശപ്രകാരം ഹോം ക്വാറന്‍റൈനിലാണ്, അധികം ലക്ഷണങ്ങളിലാതെയാണ് കൊവിഡ് രോഗബാധയെന്നും ഡോക്ടമാരുടെ നിര്‍ദ്ദേശം പിന്തുടര്‍ന്ന് ആന്‍റിബോഡിയുണ്ടാകുന്നതിനായി കാത്തിരിക്കുയാണെന്നും ആ സമയം തങ്ങളുടെ പ്ലാസ്മ കൊടുക്കാനാകുമെന്നും അദ്ദേഹം ട്വീറ്റിൽ എഴുതി.

രണ്ട് ഭാഗങ്ങള്‍ ഉണ്ടായിരുന്ന ബാഹുബലി സീരീസിന് ശേഷം രാജമൗലി ഒരുക്കുന്ന ആര്‍ആര്‍ആര്‍ എന്ന സിനിമയുടെ ചിത്രീകരണം കൊവിഡ് ഭീതിക്ക് ശേഷം പുനരാരംഭിക്കാൻ ഇരിക്കുകയാണ്. സൂപ്പര്‍ താരങ്ങളായ ജൂനിയർ എൻടിആർ, രാംചരൺ, ആലിയഭട്ട്, അജയ് ദേവ്ഗൺ തുടങ്ങിയവരാണ് ഈ സിനിമയില്‍ അഭിനയിക്കുന്നത്.