പ്രണവ് – കല്യാണി പ്രിയദർശൻ ചിത്രം ‘ഹൃദയം’ ; ടെലിവിഷന്‍ സംപ്രേക്ഷണാവകാശം സ്വന്തമാക്കി ഏഷ്യാനെറ്റ്

single-img
28 July 2020

നടന്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലും സംവിധായകന്‍ പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്‍ശനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ഹൃദയം. ഈ സിനിമയുടെ ടെലിവിഷന്‍ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരിക്കുകയാണ് ഏഷ്യാനെറ്റ്.

നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിനീതും ഭാര്യ ദിവ്യയും പഠിച്ച അതേ കോളേജില്‍ വെച്ചാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ഷൂട്ട് ചെയ്തിരിക്കുന്നത്. മായാനദിയില്‍ അഭിനയിച്ച ദര്‍ശന രാജേന്ദ്രനാണ് മറ്റൊരു പ്രധാന കഥാപാത്രം. അജു വര്‍ഗീസ്, വിജയ രാഘവന്‍, ബൈജു, അരുണ്‍ കുര്യന്‍ എന്നിവരും ഈ സിനിമയില്‍ എത്തുന്നുണ്ട്.