ഓഫീസ് ജീവനക്കാരന് കൊവിഡ്; സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

single-img
28 July 2020

തന്റെ ഓഫീസിലെ ഒരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. മന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ജീവനക്കാരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സ്വയം നിരീക്ഷണത്തിൽ പോകുന്നതെന്ന് മന്ത്രിതന്നെയാണ് അറിയിച്ചത്.

ഇന്ന് നടത്തപ്പെട്ട ആന്റിജൻ ടെസ്റ്റിലാണ് ജീവനക്കാരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിക്കപ്പെട്ടത്. രോഗം സ്ഥിരീകരിച്ച വ്യക്തിയോടൊപ്പം ജോലി ചെയ്തിരുന്ന മറ്റു ജീവനക്കാരോടും സ്വയം നിരീക്ഷണത്തിൽ പോകാനും മന്ത്രി നിർദ്ദേശം നൽകി.