തലസ്ഥാനത്ത് ലോക് ഡൗൺ പിൻവലിക്കാൻ സമയമായിട്ടില്ല: കടകംപള്ളി സുരേന്ദ്രൻ

single-img
28 July 2020

തിരുവനന്തപുരത്ത് ലോക്ക്ഡൗണ്‍ തുടരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ . തലസ്ഥാനത്ത് ലോക്ക്ഡൗണ്‍ അവസാനിപ്പിക്കാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ടെയ്ന്‍മെന്റ് സോണുകള്‍ അല്ലാത്ത ഇടങ്ങളില്‍ ജീവിതം സാധാരണഗതിയിലാക്കാനായി കൂടുതല്‍ ഇളവുകള്‍ കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി. 

ഇക്കാര്യങ്ങളില്‍ ഏകദേശ ധാരണയായിട്ടുണ്ട്. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറി തല സമിതി അന്തിമതീരുമാനം എടുക്കും. ഇന്നുവൈകീട്ട് വിശദമായ ചര്‍ച്ച നടത്തും. ഉചിതമായ തീരുമാനം ഉണ്ടാകും-  മന്ത്രി പറഞ്ഞു. 

തിരുവനന്തപുരത്ത് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തലസ്ഥാന നഗരത്തിലടക്കം ലോക്ക്ഡൗണ്‍ കര്‍ശനമാക്കിയത്. കോര്‍പ്പറേഷന്‍ പരിധിയിലും, തീരമേഖലയിലും എല്ലാം കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നഗരത്തിലെ നിയന്ത്രണം പിന്‍വലിക്കുമെന്ന് മേയര്‍ കെ ശ്രീകുമാര്‍ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു.