പ്ലസ് വൺ പ്രവേശന അപേക്ഷകൾ നാളെ മുതൽ: നടപടിക്രമങ്ങൾ ഇങ്ങനെ

single-img
28 July 2020

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ നാളെ മുതല്‍ സമര്‍പ്പിക്കാം. നാളെ വൈകീട്ട് അഞ്ചു മുതല്‍ അപേക്ഷകള്‍ https://www.hscap.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാം. അഡ്മിഷനുള്ള പ്രോസ്‌പെക്ടസ് സര്‍ക്കാര്‍ പുറത്തിറക്കി.

അപേക്ഷയ്‌ക്കൊപ്പം വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യണമെന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷാഫീസ് പ്രവേശന സമയത്ത് അടച്ചാല്‍ മതിയെന്നും വ്യക്തമാക്കിയിട്ടുണ്ട്. 

പ്രവേശനത്തിന് സഹായിക്കാന്‍  എല്ലാ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുമെന്നു വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. അതോടൊപ്പം ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ അഡ്മിഷന്‍ കമ്മിറ്റിയും ഉണ്ടായിരിക്കും. 

അപേക്ഷാ സമര്‍പ്പണം ആരംഭിക്കുന്നത് ജൂലൈ 29 നും അവസാന തീയതി ഓഗസ്റ്റ് 14 നുമാണ്. ട്രയല്‍ അലോട്ട്‌മെന്റ് ഓഗസ്റ്റ് 18 ന് പുറത്തുവരും. ആദ്യ അലോട്ട്മെന്റ് ഓഗസ്റ്റ് 24നും മുഖ്യ അലോട്ട്‌മെന്റ് അവസാനിക്കുന്നത് സെപ്റ്റംബര്‍ 15 നുമാണെന്നും വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. 

സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷ സെപ്റ്റംബര്‍ 22 മുതല്‍ നല്‍കാം. ഒക്ടോബര്‍ ഒമ്പതിന് പ്ലസ് വണ്‍ പ്രവേശനം അവസാനിപ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.