ഇന്ത്യയില്‍ ഏറ്റവും സുതാര്യമായ കൊവിഡ് കണക്കുകള്‍ പുറത്തുവിടുന്നത് കേരളവും കര്‍ണാടകയും; റിപ്പോര്‍ട്ടുമായി അമേരിക്കന്‍ യൂണിവേഴ്‌സിറ്റി

single-img
28 July 2020

കൊവിഡ് സ്ഥിരീകരനവുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവിടുന്നതില്‍ ഇന്ത്യയില്‍ ഏറ്റവും സുതാര്യത പുലര്‍ത്തുന്ന സംസ്ഥാനങ്ങള്‍ കര്‍ണാടകയും കേരളവുമാണെന്ന് അമേരിക്കയിലെ സ്റ്റാന്‍ഫഡ് യൂണിവേഴ്‌സിറ്റിയുടെ പഠന റിപ്പോര്‍ട്ട്.

ഓരോ ദിവസവും കൊവിഡ് വിശകലനവും വിവരങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്യുന്നതില്‍ കര്‍ണാടകയാണ് ഒന്നാം സ്ഥാനത്ത്. ഇക്കാര്യത്തില്‍ 0.61 ഡേറ്റ റിപ്പോര്‍ട്ടിങ് സ്‌കോറാണ് കര്‍ണാടകയ്ക്ക് ലഭിച്ചത്. രണ്ടാം സ്ഥാനം കേരളത്തിനാണ്.

യഥാക്രമം കര്‍ണാടക (0.61), കേരളം (0.52), ഒഡീഷ (0.51), പുതുച്ചേരി (0.51), തമിഴ്നാട് (0.51) എന്നിവയാണ് മികച്ച ഡാറ്റാ റിപ്പോര്‍ട്ടിംഗ് നടത്തിയത് എന്ന് പഠനത്തില്‍ പറയുന്നു. എന്നാല്‍ ഇന്ത്യയിലെ കൊവിഡ് കണക്കുകളില്‍ ഒട്ടും സുതാര്യതയില്ലാത്ത സംസ്ഥാനങ്ങളായി ഇടം നേടിയത് ബീഹാറും യുപിയുമാണ്‌. യുപി (0.0), ബീഹാര്‍ (0.0), മേഘാലയ (0.13), ഹിമാചല്‍ പ്രദേശ് (0.13), ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ (0.17) എന്നിവയാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍.