ബലിപ്പെരുന്നാള്‍: അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ച് ബഹ്റിന്‍

single-img
28 July 2020

ഈ വർഷത്തെ ബലിപെരുന്നാളിനോടനുബന്ധിച്ചുള്ള അവധി ദിവസങ്ങള്‍ ബഹ്റിന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ പ്രഖ്യാപിച്ചു. ബഹ്റിനിലെ വിവിധ മന്ത്രാലയങ്ങള്‍, ഡയറക്ടറേറ്റുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ജൂലൈ 30 മുതല്‍ ഓഗസ്റ്റ് രണ്ട് വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം പെരുന്നാള്‍ വാരാന്ത്യ അവധി ദിവസങ്ങളിലായതിനാല്‍ ഇതിന് പകരമായി ഓഗസ്റ്റ് മൂന്നിനും നാലിനും കൂടി അവധി പ്രഖ്യാപിച്ചിട്ടുണ്ട്.