പ്രധാന കഥാപാത്രങ്ങള്‍ നാല്’നായ്ക്കള്‍’; പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് ഫ്രൈഡേ ഫിലിം ഹൗസ്

single-img
27 July 2020

‘വാലാട്ടി’ എന്ന് പേരിട്ടിട്ടുള്ള മലയാള സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയമാകുന്നു. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മിക്കുന്ന പതിനഞ്ചാമത് സിനിമയായ വാലാട്ടിയിൽ നാല് നായ്ക്കളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ സിനിമയുടെ സംവിധായകൻ നവാഗതനായ ദേവന്‍ ആണ്.

ആധുനിക സാങ്കേതിക വിദ്യയായ വി എഫ് എക്‌സിന്റെ സഹായമില്ലാതെ യഥാര്‍ത്ഥ നായ്ക്കൾ തന്നെയാണ് ടോമി, അമലു, കരിദാസ്, ബ്രൂണോ എന്നീ നാല് കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്ന് നിർമ്മാതാവ് വിജയ് ബാബു അറിയിച്ചു.

Here is the first look poster of our 15th production and the most challenging of it all … LOVE IS IN THE AIR … AND…

Posted by Vijay Babu on Monday, July 27, 2020