സംസ്ഥാനത്ത് സ്വകാര്യ ബസുകൾ സർവ്വീസ് പൂര്‍ണ്ണമായി നിർത്തി വയ്ക്കുന്നു

single-img
27 July 2020

കേരളത്തിൽ ആഗസ്റ്റ് ഒന്ന് മുതൽ സ്വകാര്യ ബസുകൾ സർവ്വീസ് നിർത്തി വയ്ക്കുന്നു. ഇപ്പോൾത്തന്നെ കൊവിഡ് പ്രതിസന്ധി മൂലം നിലവിൽ എല്ലാ ബസുകളും ഓടുന്നില്ല. അഥവാ ഓടുന്ന ബസുകളാണെങ്കിൽ വലിയ നഷ്ടവും നേരിടുന്നുവെന്നാണ് എല്ലാ സർവ്വീസുകളും നിർത്തി വയ്ക്കാൻ കാരണമായി സ്വകാര്യ ബസുടമകൾ അറിയിച്ചിട്ടുള്ളത്.

സംഘടനയുടെ തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ബസ് സർവ്വീസുകൾ നിർത്തിവെക്കാനായി ജി ഫോം സമർപ്പിയ്ക്കുമെന്ന് ബസുടമകളുടെ സംയുക്ത സമിതി മാധ്യമങ്ങളെ അറിയിച്ചു. രാജ്യമാകെയുള്ള കൊവിഡ് വ്യാപനത്തിന് പിന്നാലെ ലോക്ക് ഡൗൺ നിലവിൽ വന്നതോടെ രണ്ടര മാസത്തോളം സംസ്ഥാനത്തെ സ്വകാര്യ ബസുകൾ സർവീസ് അവസാനിപ്പിച്ചിരുന്നു.

പിന്നീട് കേന്ദ്ര സർക്കാരിന്റെ അൺലോക്കിം​ഗിൻ്റെ ഭാ​ഗമായി ബസ് സർവ്വീസിന് അനുമതി നൽകിയെങ്കിലും നിരക്കിനെ ചൊല്ലിയുള്ള ത‍ർക്കവും യാത്രക്കാരെ കിട്ടാനുള്ള ക്ഷാമവും കേരളത്തിൽ ബസ് സ‍ർവ്വീസ് പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിന്റെ തുടർച്ച തന്നെയാണ് ഇപ്പോഴും സംഭവിക്കുന്നത്.