ഹണിമൂണ്‍ ട്രിപ്പ് പോകുന്ന ലോകത്തെ എറ്റവും മനോഹരമായ സ്ഥലം ഇതാണ്; മിയ പറയുന്നു

single-img
27 July 2020

മലയാള സിനിമാ പ്രേക്ഷകർക്ക് പ്രിയങ്കരിയായി സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന സമയത്താണ് നടി മിയ ജോർജ് വിവാഹിതയാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. തൊട്ടുപിന്നാലെ തന്നെ മിയയുടെ എന്‍ഗേജ്‌മെന്റ് ചിത്രങ്ങളെല്ലാം നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായി തീർന്നു. കോട്ടയം ജില്ലയിൽ നിന്നുള്ള ബിസിനിനസുകാരന്‍ അശ്വിനാണ് മിയയുടെ പ്രതിശ്രുത വരന്‍. തങ്ങളുടേത് ഒരു പ്രണയ വിവാഹമല്ലെന്നും വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ചതാണെന്നും നേരത്തെ തന്നെ മിയ പറഞ്ഞിരുന്നു.

ഈ വർഷം തന്നെ സെപ്റ്റംബറിലായിരിക്കും നടിയുടെ വിവാഹം എന്നാണ് റിപ്പോർട്ടുകൾ. ചടങ്ങിൽ സിനിമയിൽ നിന്നുള്ള താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരെ വിവാഹത്തില്‍ പങ്കെടുപ്പിക്കണം എന്നായിരുന്നു നേരത്തെ കുടുംബങ്ങളുടെ ആഗ്രഹമെങ്കിലും കോവിഡ് നിയന്ത്രണങ്ങള്‍ ഉളളതിനാല്‍ ലളിതമായി നടത്തുവാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.

ഇപ്പോൾ ഈ കോവിഡ് കാലത്ത് വിവാഹം കഴിഞ്ഞാല്‍ നിങ്ങളുടെ ഹണിമൂണ്‍ ട്രിപ്പ് എങ്ങോട്ട് എന്ന ചോദ്യത്തിനും ഇവര്‍ക്ക് രണ്ടുപേര്‍ക്കും വ്യക്തമായ ഒരു ഉത്തരമുണ്ട്. മിയക്ക് ലോകത്തെ എറ്റവും മനോഹരമായ സ്ഥലം എന്ന് പറഞ്ഞാല്‍ അത് പാലയാണ്.”ഞങ്ങള്‍ എറണാകുളത്തുനിന്നും പാലായ്ക്കും പിന്നെ പാലായില്‍ നിന്നും എറണാകുളത്തിനും അങ്ങനെ പോയിക്കൊണ്ടേയിരിക്കും”. അശ്വിന്‍ കൂടെ ചേർന്ന് പറയുന്നു.