സ്ഥിതിഗതികൾ രൂക്ഷമാകുന്നതിനിടയിൽ ഇന്ന് മന്ത്രിസഭായോഗം: സംസ്ഥാനം അടച്ചിടാൻ സാധ്യത

single-img
27 July 2020

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ന് മന്ത്രിസഭായോഗം. വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട തുടർനടപടികൾ ആലോചിക്കാനായാണ് പ്രത്യേക മന്ത്രിസഭായോ​ഗം ഇന്ന് ചേരുന്നത്. വീഡിയോ കോൺഫറൻസ് വഴിയാണ് മന്ത്രിസഭായോ​ഗം ചേരുന്നത്. 

മന്ത്രിമാർ സ്വന്തം വീടുകളിലോ ഓഫീസുകളിലോ  ഇരുന്ന് ഓൺലൈനായിട്ടാവും യോ​ഗത്തിൽ പങ്കെടുക്കുക. സംസ്ഥാനത്ത് ഇതാദ്യമായാണ് ഓൺലൈൻ വഴി മന്ത്രിസഭായോ​ഗം ചേരുന്നത്. 

കോവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ വീണ്ടും സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തണമോ എന്നതിൽ മന്ത്രിസഭ ഇന്ന് തീരുമാനമെടുക്കും. അതേസമയം സമ്പൂർണ്ണ ലോക്ക്ഡൗൺ വേണ്ടെന്നാണ് സർക്കാർ വിളിച്ചുചേർത്ത സർവകക്ഷിയോ​ഗത്തിൽ ഉണ്ടായത്. ഇക്കാര്യം വ്യക്തമാക്കിയ മുഖ്യമന്ത്രി, എന്നാൽ സ്ഥിതി​ഗതികൾ രൂക്ഷമായാൽ വീണ്ടും അടച്ചിടാൻ മടിക്കില്ലെന്നും സൂചിപ്പിച്ചിരുന്നു. സ്ഥിതിഗതികൾ അതീവ രൂക്ഷമായി വരികയുമാണ്. 

നേ​ര​ത്തെ കോ​വി​ഡ് മൂ​ലം നി​യ​മ​സ​ഭാ സ​മ്മേ​ള​നം മാ​റ്റി​യി​രു​ന്നു. നിയമസഭാ സമ്മേളനം മാറ്റിയ സാഹചര്യത്തിൽ ധവബിൽ പാസ്സാക്കുന്നതിന് ഓർഡിനൻസ് പുറത്തിറക്കുന്നത് അടക്കം മന്ത്രിസഭായോ​ഗം ഇന്ന് തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.