പേര്- ‘ശൗര്യ’; തോക്കുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ത്രിമാനരൂപം കേരളത്തിൽ ഇവിടെയാണ്

single-img
27 July 2020

ഉപയോഗശൂന്യമായ തോക്കുകളാൽ നിര്‍മ്മിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ ത്രിമാനരൂപം സംസ്ഥാനത്തിന്റെ പോലീസ് ആസ്ഥാനത്ത് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ അനാച്ഛാദനം ചെയ്തു. പോലീസ് സര്‍വീസില്‍ നിന്നു വിരമിച്ച ഉദ്യോഗസ്ഥരോടുള്ള ആദരവ് പ്രകടിപ്പിക്കാനാണ് ‘ശൗര്യ’ എന്ന് പേര് നൽകിയ ഈ ശില്പം തയ്യാറാക്കിയിരിക്കുന്നത്. ഉപയോഗിക്കാൻ കഴിയാത്തതും കാലഹരണപ്പെട്ടതുമായ റൈഫിളുകള്‍, റിവോള്‍വറുകള്‍, മാഗസിനുകള്‍ എന്നിവയാണ് ഈ സ്മൃതിമണ്ഡപത്തിന്‍റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.

ഏകദേശം 940 റൈഫിളുകള്‍, 80 മസ്കറ്റ് തോക്ക്, 45 റിവോള്‍വറുകള്‍, 457 മാഗസിനുകള്‍ എന്നിവയാണ് ഈ ശില്പത്തിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. നിർമ്മാണം പൂർത്തീകരിക്കാൻ 1422 ആയുധങ്ങളാണ് ആവശ്യമായിവന്നത്.

പ്രസ്തുത ശില്പത്തിന്‍റെ ഡിസൈന്‍, നിര്‍മ്മാണം എന്നിവ നിര്‍വ്വഹിച്ചത് പോലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ്. നിർമ്മാണആവശ്യത്തിനായി ഒരു ഘട്ടത്തിലും പുറത്തു നിന്നുള്ള സഹായം തേടിയിട്ടില്ല. ഒന്‍പത് മീറ്റര്‍ വരെ ഉയരമുള്ള ഈ സ്തൂപത്തിന് ഭൂമിക്കടിയിലേക്ക് എട്ട് മീറ്റര്‍ താഴ്ചയും ഉണ്ട്.