സ്കൂളുകൾ തുറക്കില്ല, സിനിമാ തിയേറ്ററും ജിംനേഷ്യവും തുറന്നേക്കും: ഓഗസ്റ്റ് ഒന്നു മുതൽ അൺലോക്ക് മൂന്നാം ഘട്ടം

single-img
27 July 2020

അടുത്തമാസം ഒന്നു മുതലുളള അൺലോക്ക് മൂന്നാം ഘട്ടത്തിലും സ്കൂളുകളും മെട്രോയും തുറക്കില്ലെന്ന് സൂചനകൾ. എന്നാൽ സിനിമാശാലകളും ജിംനേഷ്യങ്ങളും തുറന്നേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നു. . അൺലോക്കിന്റെ മൂന്നാം ഘട്ടത്തിലും മറ്റുഘട്ടങ്ങളിലെന്നപോലെ ഇളവുകൾ നൽകുന്ന കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകുമെന്നാണ് പുറത്തുവരുനന് റിപ്പോർട്ടുകൾ. 

കോവിഡ് വ്യാപനം സംബന്ധിച്ച് ഓരോ സംസ്ഥാനത്തിൻ്റെയും അവസ്ഥ പരിഗണിച്ച് ഇളവുകൾ നൽകാനാണ് അനുവദിക്കുക. അതേസമയം സ്കൂളുകൾ തുറക്കുന്നതുസംബന്ധിച്ച് സംസ്ഥാനങ്ങളുമായുളള കൂടിയാലോചനകൾ തുടരുകയാണ്. എന്നാൽ രോഗവ്യാപനം ഒരു കുറവുമില്ലാതെ തുടരുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ സ്കൂളുകൾ ഉടൻ തുറക്കേണ്ടെന്നാണ് കൂടുതൽ സംസ്ഥാനങ്ങളും അറിയിച്ചിരിക്കുന്നത്. സ്കൂളുകൾ തുറന്നാൽ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്നും സംസ്ഥാനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. 

സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ രക്ഷിതാക്കളുടെ അഭിപ്രായംകൂടി പരിഗണിക്കുമെന്ന് നേരത്തേ അധികൃതർ വ്യക്തമാക്കിയിരുന്നു. ഉടൻ സ്കൂളുകൾ തുറക്കുന്നതിനോട് ഭൂരിപക്ഷം രക്ഷിതാക്കൾക്കും താത്പര്യമില്ലെന്നുള്ളതാണ് നിലവിലെ സൂചനകൾ. സ്കൂളുകൾ തുറന്നാൽ രോഗവ്യാപനം ഇന്ന് കാണുന്നതിൻ്റെ നിരവധി ഇരട്ടിയാകുമെന്നും വിദഗ്ദർ പറയുന്നു. കുട്ടികളുടെ പ്രതിരോധശേഷിക്കുറവ് ചിലപ്പോൾ ഈ സാഹചര്യത്തെ അിജീിക്കുവാൻ കഴിയില്ലെന്നും അവർ ചൂണ്ടിക്കാണിക്കുന്നുണ്ട്. 

എന്നാൽ സിനിമാ തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ അനുകൂലമായ ഒരു നടപടി സർക്കാരിൻ്റെ ഭാഗത്തു നിന്നുമുണ്ടാകുമെന്നാണ് അറിയുവാൻ കഴിയുന്നത്. സീറ്റിംഗ് കപ്പാസിറ്റിയുടെ അമ്പതുശതമാനം ആളുകൾക്ക് പ്രവേശനം അനുവദിച്ച് സിനിമാതീയേറ്ററുകൾ തുറക്കാൻ അനുവദിക്കണമെന്ന് നേരത്തേ തീയേറ്റർ ഉടമകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സീറ്റിംഗ് കപ്പാസിറ്റിയുടെ 25 ശതമാനം പ്രവേശനം അനുവദിച്ചുകൊണ്ടായിരിക്കും തീയേറ്ററുകൾ തുറക്കുകയെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ. 

മാത്രമല്ല സിനിമ കാണുവാനെത്തുന്നവർ കൊവിഡ് പ്രോട്ടോക്കോളും കർശനമായി പാലിക്കണമെന്നുള്ള ഉത്തരവും സർക്കാർ പുറപ്പെടുവിക്കും. മേയ് മൂന്നിന് ലോക്ക് ഡൗൺ 68 ദിവസം പൂർത്തിയായതോടെയാണ് സർക്കാർ അൺലോക്ക് പ്രഖ്യാപിച്ചത്. ഇപ്പോൾ നടക്കുന്നത് അൺലോക്കിന്റെ രണ്ടാം ഘട്ടമാണ്. എന്നാൽ ഈ ഘട്ടത്തിലാണ് രോഗം ഏറ്റവും കൂടുതൽ വ്യാപിച്ചതും. ഈ സാഹചര്യത്തിൽ ഇത്തരം ഇളവുകൾ നൽകുന്നതിനെതിരെ എതിർപ്പുകളും ഉയർന്നു കഴിഞ്ഞു. 

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം പിടിച്ചാൽ കിട്ടാത്ത വിധം വർദ്ധിക്കുകയാണ്. കേരളമടക്കമുളള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും രോഗം അതിഭയങ്കരമായ നാശം വിതച്ചു കഴിഞ്ഞു.  രോഗികളുടെ എണ്ണം കൂടുതൽ. കാര്യങ്ങൾ കൈവിട്ടുപാേകുമെന്ന് ഭയന്ന് ചില സംസ്ഥാനങ്ങൾ ഭാഗിക ലോക്ക് ഡൗൺ ഉൾപ്പടെ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്. അവസ്ഥ ഗുരുതരമാണെങ്കിലും വീണ്ടുസമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതിനാേട് കേന്ദ്രത്തിന് യോജിപ്പില്ലെന്നും റിപ്പോർട്ടുകളുണ്ട്.