കോവിഡ് : മെക്സിക്കന്‍ സംസ്ഥാനത്തെ ആരോഗ്യമന്ത്രി മരിച്ചു

single-img
27 July 2020

ലാറ്റിനമേരിക്കന്‍ രാജ്യമായ മെക്സിക്കോയില്‍ സംസ്ഥാനത്തെ ആരോഗ്യമന്ത്രി കോവിഡ് ബാധിച്ചു മരിച്ചു. വടക്ക് പടിഞ്ഞാറന്‍ മെക്സിക്കോയിലുള്ള ചിവാവാ സംസ്ഥാനത്തെ ആരോഗ്യമന്ത്രിയായ ഡോ ജീസസ് ഗ്രയേഡയാണ് നീണ്ടുനിന്ന രണ്ടാഴ്ചത്തെ പോരാട്ടത്തിനൊടുവില്‍ കൊവിഡ് 19ന് കീഴടങ്ങിയത്. ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

ഇതേവരെ 390,516 പേര്‍ക്കാണ് മെക്സിക്കോയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. നിലവില്‍ 43,680 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലോകമാകെയുള്ള കണക്കില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനമാണ് ലാറ്റിനമേരിക്കന്‍ രാജ്യമായ മെക്സിക്കോയ്ക്ക്.