ദക്ഷിണ ചൈനാ കടല്‍ ചൈനയുടെ സമുദ്ര സാമ്രാജ്യമല്ല: അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി

single-img
26 July 2020

ദക്ഷിണ ചൈനാ കടല്‍ എന്ന് പറയുന്നത് ചൈനയുടെ സമുദ്ര സാമ്രാജ്യമല്ലെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ചൈന അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നതായും സ്വതന്ത്രരാഷ്ട്രങ്ങള്‍ ഒന്നും ചെയ്തില്ലെങ്കില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൂടുതല്‍ പ്രദേശം കൈയടക്കുമെന്നും പോംപിയോ ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കി.

നിലവിലെ ചൈനാ കടലിലെ തര്‍ക്കങ്ങള്‍ അന്താരാഷ്ട്ര നിയമത്തിലൂടെ പരിഹരിക്കേണ്ടതാണ്.അതിനുവേണ്ടി മറ്റ് രാജ്യങ്ങള്‍ ഒന്നിക്കണമെന്നും പോംപിയോ ആവശ്യപ്പെട്ടു. അതേസമയം ദക്ഷിണാ ചൈനാ കടലിലെ സമുദ്രാതിര്‍ത്തികളില്‍ മിക്കതും തങ്ങളുടെതാണെന്ന ചൈനയുടെ അവകാശ വാദത്തെയും അമേരിക്ക തള്ളി.

ഇതിനെല്ലാം പുറമേ ദക്ഷിണ ചൈനാക്കടലിലെ ദ്വീപുകള്‍ക്ക് ചുറ്റുമുള്ള ചൈനയുടെ സമുദ്ര അവകാശം യുഎന്‍ കടല്‍ നിയമവുമായി പൊരുത്തപ്പെടുന്നില്ലെന്ന് ഓസ്‌ട്രേലിയ കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സഭയില്‍ പറയുകയുണ്ടായിരുന്നു .അതിന് പിന്നാലെയാണ് യു എന്‍ സ്റ്റേറ്റ് സെക്രട്ടറി ചൈനയ്‌ക്കെരിരെ രൂക്ഷവിമര്‍ശനുമായി രംഗത്തെത്തിയത്.