കോവിഡിനെ നേരിടാൻ ഹനുമാൻ ചാലിസ ജപിച്ചാൽ മതിയെന്ന് പ്രജ്ഞ സിങ് ഠാക്കൂർ

single-img
26 July 2020

ഭോപ്പാൽ: ലോകത്ത് നിന്നും കൊറോണ വൈറസിനെ തുടച്ച് നീക്കുന്നതിന് എല്ലാവരും ദിവസവും അഞ്ച് പ്രാവശ്യം ഹനുമാൻ ചാലിസ ജപിച്ചാൽ മതിയെന്ന് ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂർ.

വരുന്ന ഓഗസ്റ്റ് മാസം അഞ്ചാം തീയതിവരെ എല്ലാവരും ഇത് ചെയ്യണമെന്നും പ്രജ്ഞാ സിങ് ഠാക്കൂർ പറഞ്ഞു. അന്നേ ദിവസമാണ് അയോദ്ധ്യയിൽ നിർമ്മിക്കാൻ പോകുന്ന രാമക്ഷേത്രത്തിന്റെ ഭൂമി പൂജ നടക്കാൻ പോകുന്നത്.

“ ജനങ്ങളുടെ നല്ല ആരോഗ്യത്തിനായി കൊറോണ മഹാമാരിയെ നേരിടാൻ നമുക്കെല്ലാവർക്കും ചേർന്ന് ഒരു ആത്മീയമായ ഒരു ശ്രമം നടത്താം. ജൂലൈ 25 മുതൽ ഓഗസ്റ്റ് 5 വരെ എല്ലാവരും അവരവരുടെ വീടുകളിൽ വൈകുന്നേരം ഏഴ് മണിക്ക് അഞ്ച് പ്രാവശ്യം ഹനുമാൻ ചാലിസ ജപിക്കണം. അഞ്ചാം തീയതി ആരതിയും ദീപങ്ങളും തെളിയിച്ച് പ്രാർത്ഥനയോടെ ഈ അനുഷ്ഠാനം അവസാനിപ്പിക്കണം”

പ്രജ്ഞാ സിങ് ട്വീറ്റ് ചെയ്തു.