അഫ്ഗാനിസ്ഥാനിൽ 6500 പാകിസ്താൻ തീവ്രവാദികൾ കഴിയുന്നു: എക്യരാഷ്ട്രസഭാ സുരക്ഷാ സമിതി റിപ്പോർട്ട്
അഫ്ഗാനിസ്ഥാൻ പാകിസ്താൻ തീവ്രവാദികളുടെ കേന്ദ്രമാണെന്ന് റിപ്പോർട്ടുകൾ. അഫ്ഗാനിസ്ഥാനിൽ മൊത്തം പാകിസ്താൻ തീവ്രവാദികളുടെ എണ്ണം 6,000 മുതൽ 6,500 വരെയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവരിൽ ഭൂരിഭാഗവും തെഹ്രിക് ഇ താലിബാൻ പാകിസ്താനിൽ നിന്നുള്ളവരാണെന്നും എക്യരാഷ്ട്രസഭാ സുരക്ഷാ സമിതി റിപ്പോർട്ട് ചെയ്തു.
ഇരു രാജ്യങ്ങൾക്കും ഈ ഭീകരർ ഭീഷണിയാണെും സമിതിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഐസിസ്, അൽ-ക്വയ്ദ, അനുബന്ധ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവ സംബന്ധിച്ച യുഎൻ സമിതിയുടെ 26-ാമത്തെ റിപ്പോർട്ട് സമർപ്പിച്ചത്.
പാകിസ്താൻ സ്വന്തം മണ്ണിൽ തീവ്രവാദികൾക്ക് അഭയം നൽകുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.