സ്വർണ്ണക്കടത്ത്: അന്വേഷണം മൂവാറ്റുപുഴയിലെ ‘ഗോൾഡൻ ഗ്രൂപ്പി’ലേക്ക്

single-img
26 July 2020

സ്വർണക്കടത്തുകേസിൽ അന്വേഷണം മൂവാറ്റുപുഴ സംഘമെന്നറിയപ്പെടുന്ന ‘ഗോൾഡൻ ഗ്രൂപ്പി’ലേക്കെന്നു സൂചനകൾ. മൂവാറ്റുപുഴയിലെ കുപ്രസിദ്ധ സ്വർണക്കടത്തുസംഘത്തിന് തിരുവനന്തപുരം കേസിലെ ചിലരുമായി ബന്ധമുണ്ടെന്നും വിദേശത്തും കേരളത്തിലും സഹായമെത്തിച്ചതായും കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇുസംബന്ധിച്ച് കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് സൂചനകൾ. 

കേസുമായി ബന്ധപ്പെട്ട് നേരത്തേ മൂവാറ്റുപുഴ സ്വദേശി ജലാൽ മുഹമ്മദ് പിടിയിലായിരുന്നു. ഇയാൾക്ക് മൂവാറ്റുപുഴ സംഘവുമായി നേരിട്ട് ബന്ധമില്ലെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സംഘത്തിലെ ചിലരെ ഉപയോഗപ്പെടുത്തിയിരുന്നതായും അന്വേഷണ സംഘത്തിന് സൂചനകൾ ലഭിച്ചിരുന്നു.  ഇതിനുപിന്നാലെയാണ് മൂവാറ്റുപുഴ സ്വദേശിയും യു.എ.ഇ.യിൽ വ്യവസായിയുമായ റബിൻസിനെതിരേ കസ്റ്റംസ് അറസ്റ്റുവാറൻറിനൊരുങ്ങുന്നത്. 

 റബിൻസിൻ്റെ പാസ്പോർട്ട് റദ്ദാക്കിയിരുന്നു. ഫൈസൽ ഫരീദിനെ യു.എ.ഇ.യിൽ സഹായിക്കുന്നത് റബിൻസ് ആണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. കൊച്ചി വിമാനത്താവളംമാത്രം കേന്ദ്രീകരിച്ചല്ല ഇവരുടെ പ്രവർത്തനമെന്നും വ്യക്തമായിട്ടുണ്ട്.