പ്ര​ത്യേ​ക മ​ന്ത്രി​സ​ഭാ​യോ​ഗം വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ: സംസ്ഥാന ചരിത്രത്തിൽ ആദ്യം

single-img
26 July 2020

തലസ്ഥാനത്ത് രോ​ഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മ​ന്ത്രി​സ​ഭാ യോ​ഗം ഓ​ൺ​ലൈ​ൻ വ​ഴി നടത്താൻ തീരുമാനം.  തി​ങ്ക​ളാ​ഴ്ച ന​ട​ക്കാ​നി​രി​ക്കു​ന്ന പ്ര​ത്യേ​ക മ​ന്ത്രി​സ​ഭാ​യോ​ഗം വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ന​ട​ക്കുന്നത്. 

മന്ത്രിമാർ സ്വന്തം വീടുകളിലോ ഓഫീസുകളിലോ  ഇരുന്ന് ഓൺലൈനായിട്ടാവും യോ​ഗത്തിൽ പങ്കെടുക്കുക. സം​സ്ഥാ​ന​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ മ​ന്ത്രി​സ​ഭാ​യോ​ഗം ചേ​രു​ന്ന​ത്.

നേ​ര​ത്തെ നി​യ​മ​സ​ഭാ സ​മ്മേ​ള​നം കോ​വി​ഡ് മൂ​ലം മാ​റ്റി​യി​രു​ന്നു. മ​ന്ത്രി​സ​ഭാ​യോ​ഗം അ​ട​ക്കം ന​ട​ക്കു​ക​യും നി​യ​മ​സ​ഭാ സ​മ്മേ​ള​നം മാ​റ്റി​വ​യ്ക്കു​ക​യും ചെ​യ്ത​തി​നെ പ്ര​തി​പ​ക്ഷം വി​മ​ർ​ശി​ച്ചി​രു​ന്നു. ലോക്ക്ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങളെക്കുറിച്ച് മന്ത്രിസഭായോ​ഗത്തിലാണ് തീരുമാനമുണ്ടാകുക. 

തലസ്ഥാനത്ത് സമ്പർക്ക വ്യാപനം രൂക്ഷമാകുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. ഇന്നലെ മാത്രം 240 പേർക്കാണ് തിരുവനന്തപുരത്ത് രോ​ഗം സ്ഥിരീകരിച്ചത്. ഇവരിൽ 218 പേർക്കും സമ്പർക്കത്തിലൂടെയായിരുന്നു രോ​ഗം.