രോഗ വ്യാപനത്തിനിടയിലും ആശ്വാസ വാര്‍ത്ത; ഇന്ത്യയില്‍ കൊവിഡ് രോഗമുക്തി നിരക്ക് ഉയരുന്നു

single-img
26 July 2020

രാജ്യമാകെ അതിരൂക്ഷമായി കൊവിഡ് വ്യാപനം തുടരുന്നതിനിടയിലും ആശ്വസമായി കൊവിഡ് രോഗമുക്തി നിരക്ക് ഉയരുന്നതായി റിപ്പോര്‍ട്ട്. അവസാന 24 മണിക്കൂറിൽ രോഗമുക്തി നേടി ആശുപത്രി വിട്ട രാജ്യത്തെ രോഗികളുടെ എണ്ണം റെക്കോർഡിൽ എത്തി. നിലവില്‍ 36,145 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് രോഗമുക്തി നേടിയത്.

ഇതോടുകൂടി രാജ്യത്താകെ രോഗമുക്തി നേടിയവരുടെ എണ്ണം 8,85,576 ആയി ഉയര്‍ന്നു. രാജ്യ വ്യാപകമായി രോഗമുക്തി നിരക്ക് 64 ശതമാനമായി ഉയർന്നിട്ടുണ്ട്. ഇപ്പോള്‍ 63.92 ശതമാനം ആണ് രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക്.

ഇതിന് സമാനമായി രോഗ മുക്തി നേടിയവരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരവും കൂടി വരികയാണ്. ഈ നിരക്ക് നിലവിൽ നാലു ലക്ഷം കവിഞ്ഞു. ഇതോടെ 4,17,694 ആയി ഈ വ്യത്യാസം ഉയരുകയും ചെയ്തു.
ഇപ്പോള്‍ ആശുപത്രികളില്‍ ചികിൽസയിൽ ഉള്ളവരേക്കാൾ (നിലവിൽ 4,67,882) 1.89 തവണ ഇരട്ടിയാണ് രോഗ മുക്തി നേടിയവരുടെ എണ്ണം.