നടക്കുന്നത് വ്യാജ പ്രചാരണം; ഇത് ഡോക്ടർ ഫാത്തിമ ഫെമി അൻസാരിയല്ല, നടി അഭിരാമി വെങ്കടാചലമാണ്

single-img
26 July 2020

കേരളത്തിൽ സോഷ്യൽ മീഡിയയിൽ തമിഴ്‌ നടി അഭിരാമി വെങ്കടാചലത്തിന്‍റെ ചിത്രം ഉള്‍പ്പെടെ ഒരു വ്യാജ പ്രചരണം നടക്കുകയാണ്. ‘അമേരിക്കയിൽനിന്ന് പഠന ശേഷം തമിഴ്നാട്ടിലെ പൊള്ളാച്ചിയിലെ ഗ്രാമത്തില്‍ പാവപെട്ടവരെ ശുശ്രൂഷിക്കുന്ന ഡോക്‌ടര്‍’എന്ന് തുടങ്ങുന്ന കുറിപ്പോടെയാണ് അഭിരാമിയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

സോഷ്യല്‍ മീഡിയാ പോസ്റ്റുകളില്‍ പറയുന്നത്:

‘ഇത് ഡോക്ടർ ഫാത്തിമ ഫെമി അൻസാരി, തമിഴ്‌നാട്ടിലെ പൊള്ളാച്ചി എന്ന ഗ്രാമത്തിലെ സർക്കാർ ഡിസ്പെൻസറിയിലെ ഡോക്ടർ, അമേരിക്കയിൽ നിന്നും പഠിച്ചു ഡോക്റ്റർ ആയി വന്നു പാവപെട്ടവരായ ഗ്രാമവാസികൾക്ക് വേണ്ടി ആതുര ശുശ്രൂഷ നടത്തുന്നു, എല്ലാവരും ഇവിടെ പഠിച്ചു അമേരിക്കയ്ക്ക്‌ വണ്ടി കയറുമ്പോൾ അമേരിക്കയിൽ പഠിച്ചു പൊള്ളാച്ചി പോലെ ഒരു ഗ്രാമത്തിലേക്ക് ഇവര്‍ വണ്ടി കയറി, ആർക്കും എന്ത്‌ സഹായത്തിനും ഏത് സമയത്തും ഇവരെ വിളിക്കാം, സ്കൂളിൽ കുട്ടികൾക്ക് ഫീസ്, യൂണിഫോം, കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങൾക്ക് സഹായം അങ്ങനെ പലതും.- ഷെയർ ചെയ്യുക’

എന്നാല്‍ തമിഴില്‍ അജിത്തിനെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്‌ത നേര്‍ക്കൊണ്ട പാര്‍വൈ എന്ന തമിഴ് ചിത്രത്തിലെ നായികമാരില്‍ ഒരാളാണ് ശരിക്കും അഭിരാമി . ഹിന്ദിയില്‍ അമിതാഭ് ബച്ചന്‍ നായകനായ ‘പിങ്കിന്റെ’ തമിഴ് റീമേക്കായിരുന്നു നേര്‍ക്കൊണ്ട പാര്‍വൈ.