ജനങ്ങളെ വഞ്ചിച്ച മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാനുള്ള അവകാശമില്ല: രമേശ് ചെന്നിത്തല

single-img
26 July 2020

സ്വര്‍ണ്ണ കടത്ത് കേസില്‍ മുഖ്യമന്ത്രിയും കേരളാ പോലീസും കാണിച്ചത് ഗുരുതരമായ അലംഭാവമെന്നും ജനങ്ങളെ വഞ്ചിച്ച മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാനുള്ള അവകാശമില്ലെന്നും പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തല. ഗുരുതരമായ വീഴ്ചകളാണ് പിണറായി സർക്കാരിൽ നിന്നുണ്ടായത് എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ പറഞ്ഞു.

സംസ്ഥാന സെക്രട്ടറിയറ്റിൽ നടന്ന ക്രമക്കേടുകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയൻ രാജി വെച്ച് അന്വേഷണവുമായി സഹകരിക്കണം എന്നും ചെന്നിത്തല ആവശ്യപ്പെട്ടു.