കേരളത്തിലും കര്‍ണാടകയിലും ഭീകരവാദ സംഘടനയായ ഐഎസ് സാന്നിധ്യം; റിപ്പോര്‍ട്ടുമായി ഐക്യരാഷ്ട്ര സഭ

single-img
25 July 2020

ഇന്ത്യയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളത്തിലും കര്‍ണാടകയിലും ഭീകരവാദ സംഘടനയായ ഐഎസ്ഐഎസിന്റെ കാര്യമായ സാന്നിധ്യമുണ്ടെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. അതേപോലെ തന്നെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അല്‍ ഖ്വയ്ദ സംഘത്തിന്റെ സാന്നിധ്യം ശക്തമാണെന്നും ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളിലായി അല്‍ ഖ്വയ്ദക്ക് 150 മുതല്‍ 200 വരെ അംഗങ്ങള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഭീകരവാദ സംഘടനകളായ ഐഎസ്, അല്‍ ഖ്വയ്ദ അനുബന്ധ വ്യക്തികള്‍, സംഘനടകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഉപരോധ നിരീക്ഷണ സംഘത്തിന്റെ 26-ാമത് റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളത്‌. അഫ്ഗാനിസ്താനിലെ താലിബാന്റെ കീഴില്‍ അല്‍ ഖ്വയ്ദയുടെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ ഖ്വയ്ദ ഇന്‍ ഇന്ത്യന്‍ സബ്‌കോണ്ടിനന്റിന്റെ സാന്നിധ്യമാണ് ഇതിലൂടെ സ്ഥിരീകരിക്കപ്പെടുന്നത്.

സംഘടനയില്‍ കേരള- കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നും ഉള്ള അംഗങ്ങളുടെ സാന്നിധ്യം പ്രബലമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 മെയില്‍ ഇന്ത്യയില്‍ പുതിയ കേന്ദ്രം ഉണ്ടാക്കിയതായി ഐഎസ് അറിയിക്കുകയുണ്ടായിരുന്നു. ഇന്ത്യയിലെ അല്‍ ഖ്വയ്ദയുടെ തലവന്‍ നിലവില്‍ ഒസാമ മഹ്മൂദ് ആണ്.