സ്വർണ്ണക്കടത്തിനു സഹായിച്ചത് യുഎഇ കോൺസുലേറ്റ് ജനറലും അറ്റാഷേയും: സ്വപ്ന

single-img
25 July 2020

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ യു​എ​ഇ കോ​ൺ​സു​ലേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ങ്ക് സ്ഥി​രീ​ക​രി​ച്ച് എൻ ഐ എ.  മു​ഖ്യ​പ്ര​തി സ്വ​പ്ന സു​രേ​ഷി​ന്‍റെ മൊ​ഴിയിലാണ് ഇക്കാര്യങ്ങൾ പുറത്തു വന്നത്.  ഡി​പ്ലോ​മാ​റ്റി​ക് ബ​ഗേ​ജി​ൽ സ്വ​ർ​ണം ക​ട​ത്തി​യ​ത് കോ​ൺ​സ​ൽ ജ​ന​റ​ലി​ന്‍റെ​യും അ​റ്റാ​ഷ​യു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണെന്നും സവപ്ന മൊഴി നൽകി. 

ഓ​രോ ത​വ​ണ സ്വ​ർ​ണം ക​ട​ത്തു​മ്പോ​ഴും ഇ​രു​വ​ർ​ക്കും 1,500 ഡോ​ള​ർ പ്ര​തി​ഫ​ലം ന​ൽ​കി​യെ​ന്നും സ്വ​പ്ന ക​സ്റ്റം​സി​ന് മൊ​ഴി ന​ൽ​കി​യ​താ​യാ​ണ് വി​വ​രം. സ്വ​ർ​ണ​ക്ക​ട​ത്ത് തു​ട​ങ്ങി​യ​ത് കോ​ൺ​സ​ൽ ജ​ന​റ​ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്. കോ​വി​ഡ് തു​ട​ങ്ങി​യ​പ്പോ​ൾ കോ​ൺ​സ​ൽ ജ​ന​റ​ൽ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങിയെന്നും സ്വപ്ന പറഞ്ഞു. 

അതിനു പി​ന്നാ​ലെയാണ് അ​റ്റാ​ഷെ​യെ സ്വ​ർ​ണ​ക്ക​ട​ത്തി​ൽ പ​ങ്കാ​ളി​യാ​ക്കിയത്. 2019 ജൂ​ലൈ മു​ത​ൽ ഈ ​വ​ർ​ഷം ജൂ​ൺ വ​രെ 18 ത​വ​ണ സ്വ​ർ​ണം ക​ട​ത്തി​യെ​ന്നും സ്വ​പ്ന വെ​ളി​പ്പെ​ടു​ത്തി​യെ​ന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം മ​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം ​ശി​വ​ശ​ങ്ക​റി​ന് സ്വ​ർ​ണ​ക്ക​ട​ത്തി​ൽ പ​ങ്കി​ല്ലെന്നും സ്വപ്ന വെളിപ്പെടുത്തി. 

ശി​വ​ശ​ങ്ക​റു​മാ​യി ത​നി​ക്ക് സൗ​ഹൃ​ദം മാ​ത്ര​മാ​ണു​ള്ള​തെ​ന്നും ക​സ്റ്റം​സി​ന് ന​ൽ​കി​യ പ്രാ​ഥ​മി​ക മൊ​ഴി​യി​ൽ സ്വ​പ്ന പ​റ​ഞ്ഞ​താ​യാ​ണ് വാ​ർ​ത്ത​ക​ൾ. എ​ന്നാ​ൽ, സ്വ​പ്ന​യെ ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ച്ച​ശേ​ഷം മാ​ത്ര​മേ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തൂ​വെ​ന്നും പു​റ​ത്തു​വ​രു​ന്ന വാ​ര്‍​ത്ത​ക​ള്‍ സം​ബ​ന്ധി​ച്ച് പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.