കീം പരീക്ഷ ഡ്യൂട്ടി ചെയ്ത അദ്ധ്യാപികയ്ക്ക് കൊവിഡ്: സഹപ്രവർത്തകരും വിദ്യാർത്ഥികളും ആശങ്കയിൽ

single-img
25 July 2020

കീം പരീക്ഷ ഡ്യൂട്ടി ചെയ്ത അദ്ധ്യാപികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥികളും അധ്യാപികയുടെ സഹപ്രവർത്തകരും ആശങ്കയിൽ. കാഞ്ചിക്കോട് ജി.വി.എച്ച്.എസ്.എസിൽ ഡ്യൂട്ടിക്കെത്തിയ അദ്ധ്യാപികയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കാഞ്ചിക്കോട് സ്വദേശിയായ അദ്ധ്യാപികയുടെ മകൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

ഇവരുടെ മകൾ ചെന്നൈയിൽ നിന്ന് ദിവസങ്ങൾക്കു മുമ്പ് എത്തിയതേയുള്ളു. അദ്ധ്യാപികയ്ക്ക് കോവിഡ് സ്ഥിതീകരിച്ചതിനെ തുടർ്ന് അദ്ധ്യാപികയ്ക്കൊപ്പം കീ ഡ്യൂട്ടിയിലുണ്ടായിരുന്ന അദ്ധ്യാപകരെയും, നാൽപതോളം വിദ്യാർത്ഥികളെയും നിരീക്ഷണത്തിലാക്കി. ആരോഗ്യ പ്രവർത്തകർഅദ്ധ്യാപികയുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കാനുള്ള ശ്രമത്തിലാണ്.