കാര്യങ്ങൾ കെെവിട്ട് അമേരിക്ക: അമേരിക്കയിൽ ആശുപത്രികൾ നിറഞ്ഞതിനെ തുടർന്ന് രോഗികളെ വീടുകളിലേക്ക് മടക്കി അയക്കുന്നു

single-img
25 July 2020

കോ​വി​ഡ് വൈ​റ​സ് വ്യാ​പ​ന​ത്തോ​തി​ലെ ഗ​ണ്യ​മാ​യ വ​ർ​ധ​ന​വി​നു പി​ന്നാ​ലെ കാര്യങ്ങൾ കെശവിട്ട നിലയിൽ അമേരിക്ക. അ​മേ​രി​ക്ക​യി​ലെ ആ​ശു​പ​ത്രി​ക​ൾ രോഗികളെക്കൊണ്ടു നിറഞ്ഞു കവിഞ്ഞു. രോ​ഗി​ക​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​നു​ള്ള ശേ​ഷി​ക്കു​മ​പ്പു​റ​ത്തേ​ക്ക് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ പ​ല​യി​ട​ങ്ങ​ളി​ലും വൈ​റ​സ് ബാ​ധി​ത​രെ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ക്കി അ​യ​ക്കു​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടുകൾ പുറത്തു വരുന്നത്. 

രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​തോ​ടെ കി​ട​ത്തി ചി​കി​ത്സി​ക്കാ​ൻ പ​ല ആ​ശു​പ​ത്രി​ക​ളി​ലും കി​ട​ക്ക​ക​ൾ പോ​ലും ഇ​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.ടെ​ക്സ​സി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ അ​ത്യാ​വ​ശ്യ​മാ​യി ചി​കി​ത്സ വേ​ണ്ട​വ​രെ മാ​ത്ര​മാ​ണ് അ​ഡ്മി​റ്റ് ചെ​യ്യു​ന്ന​തെ​ന്നും ബാ​ക്കി​യു​ള്ള വൈ​റ​സ് ബാ​ധി​ത​രെ ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി വീ​ടു​ക​ളി​ലേ​ക്ക് ത​ന്നെ മ​ട​ക്കി അ​യ​ക്കു​ക​യാ​ണെ​ന്നു​മാ​ണ് വി​വ​രം. 

ടെ​ക്സ​സ്, ജോ​ർ​ജി​യ, ഇ​ല്ലി​നോ​യി​സ് തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലാ​ണ് സ്ഥി​തി​ഗ​തി​ക​ൾ രൂ​ക്ഷ​മെ​ന്നാ​ണ് വി​വ​രം. പ​ല​പ്രേ​ദേ​ശ​ങ്ങ​ളി​ലും കോ​വി​ഡ് ബാ​ധി​ത​ത​രു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ പോ​ലു​മാ​കു​ന്നി​ല്ല. രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 62,000ത്തോ​ളം പേ​ർ​ക്കാ​ണ് പു​തി​യ​താ​യി വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തെന്നുള്ളതും ആശങ്കകൾ വർദ്ധിപ്പിക്കുന്നു.