സിബിഐ 5: മമ്മൂട്ടിയുടെ സേതുരാമ അയ്യര്‍ക്ക് വില്ലനാകാന്‍ രഞ്ജി പണിക്കര്‍

single-img
24 July 2020

സിബിഐ പരമ്പരയില്‍ സംവിധായകന്‍ കെ മധുവിന്റെ ഏറ്റവും പുതിയ ചിത്രം സിബിഐ 5ല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം വമ്പന്‍ താരനിര എത്തുന്നു.മുന്‍ ചിത്രങ്ങളിലെത് പോലെ തന്നെ സിബിഐ ഓഫീസര്‍ സേതുരാമ അയ്യരുടെ വേഷമാണ് മമ്മൂട്ടിയുടേത്. എസ് എന്‍ സ്വാമിതന്നെയാണ് തിരക്കഥ രചിക്കുന്നത്.

പുതിയ സിനിമയില്‍ മുകേഷും സായ് കുമാറുമാണ് ചാക്കോയും സത്യദാസുമായി വേഷമിടുന്നത്. നടനും സംവിധായകനുമായ രഞ്ജി പണിക്കരും ഈ സിനിമയില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നു. സിബിഐ പരമ്പരയിലെ നാല് ഭാഗങ്ങളിലും മമ്മൂട്ടിയും മുകേഷും അഭിനയിച്ചിരുന്നു. എന്നാല്‍ സായ് കുമാര്‍ മൂന്നാം ഭാഗമായ സേതുരാമ അയ്യര്‍ സിബിഐയിലാണ് വേഷമിട്ടിരുന്നത്.