ബലി പെരുന്നാള്‍ നമസ്‌കാരം പള്ളികളിലും മൈതാനങ്ങളിലും നിര്‍വഹിക്കാം; അനുമതി നല്‍കി കുവൈറ്റ് മന്ത്രിസഭ

single-img
24 July 2020

കൊവിഡ് വൈറസ് വ്യാപനത്തിനെതിരെ പുറപ്പെടുവിച്ചിട്ടുള്ള മുന്‍കരുതല്‍ നടപടികളും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും കര്‍ശനമായി പാലിച്ചുകൊണ്ട് ഇക്കുറി ബലി പെരുന്നാള്‍ നമസ്‌കാരം പള്ളികളിലും മൈതാനങ്ങളിലും നിര്‍വ്വഹിക്കാന്‍ കുവൈറ്റ് മന്ത്രിസഭയുടെ അനുമതി. കഴിഞ്ഞ ആഴ്ചയിൽ രാജ്യത്ത് ജുമുഅ നിര്‍വ്വഹിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ ബാധകമാക്കിയാണ് ഇത്തവണ പെരുന്നാള്‍ നമസ്‌കാരത്തിന് അനുമതി നല്‍കിയിട്ടുള്ളത്.

കുവൈറ്റിൽ നിബന്ധനകൾ പാലിച്ചുകൊണ്ട് 180തിലേറെ മസ്ജിദുകളില്‍ കഴിഞ്ഞ ആഴ്ച ജുമുഅ നടന്നിരുന്നു.സർക്കാർ പുറപ്പെടുവിച്ച കര്‍ശന നിയന്ത്രണങ്ങളോടെയാണ് ജുമുഅ പുനരാരംഭിച്ചത്. മസ്‌ജിദുകളിൽ 15നും 60നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.