ഇന്ത്യയുടെ കൊവിഡ് പ്രതിരോധ മരുന്നായ ‘കൊവാക്‌സിന്‍’ ആദ്യമായി മനുഷ്യനില്‍ പരീക്ഷിച്ചു

single-img
24 July 2020

ഇന്ത്യ സ്വന്തമായി വികസിപ്പിക്കുന്ന കൊവിഡ് പ്രതിരോധ വാക്‌സിനായ ‘കൊവാക്‌സിന്‍’ ദല്‍ഹിയിലെ എയിംസില്‍ ആദ്യമായി മനുഷ്യ ശരീരത്തില്‍ പരീക്ഷിച്ചു. 30 വയസ് പ്രായമുള്ള ഒരാളിലാണ് വാക്‌സിന്‍ ആദ്യമായി പരീക്ഷിച്ചത്.ഈ വ്യക്തിയെ രണ്ട് മണിക്കൂര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയതിന് ശേഷം വീട്ടിലേക്ക് തിരികെ അയയ്ക്കുകായും തുടര്‍ന്നുള്ള ഏഴ് ദിവസം ഇദ്ദേഹത്തെ നിരീക്ഷിക്കുകയും ചെയ്യും.

വളരെ കുറഞ്ഞ സമയത്തില്‍ നിര്‍മ്മിക്കപ്പെട്ട കൊവാക്‌സിന്‍ മനുഷ്യശരീരത്തില്‍ പ്രയോഗിക്കുന്നതിനാവശ്യമായ എല്ലാ ടെസ്റ്റുകളും നടത്തിയിട്ടുണ്ടെന്നാണ് അധികൃതരുടെ അവകാശവാദം.
നിലവില്‍5 പേരെയാണ് വാക്‌സിന്‍ പരീക്ഷണത്തിനായി തെരഞ്ഞെടുത്തത്. ഇതേവരെ 3500 ഓളം പേര്‍ വാക്‌സിന്‍ പരീക്ഷണത്തിന് സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മരുന്ന് കണ്ടുപിടിത്തത്തിന്‍റെ ആദ്യ ഘട്ടത്തില്‍ ആഗസ്റ്റ് 15 ന് വാക്‌സിന്‍ പുറത്തിറക്കുമെന്നാണ് ഐസിഎംആര്‍ പറഞ്ഞിരുന്നത്. പക്ഷെ വാക്സിന്‍ നിര്‍മ്മാണത്തില്‍ പാലിക്കേണ്ട അന്താരാഷ്‌ട്ര രീതികള്‍ ഇത്തരത്തില്‍ നേരത്തെ തിയതി പ്രഖ്യാപിച്ചത് വഴി ഇല്ലാതാകുമെന്ന ആശങ്കയുമായി ആരോഗ്യവിദഗ്ധര്‍ രംഗത്തെത്തിയിരുന്നു.