കേരളത്തില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 885 പേര്‍ക്ക്; 724 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

single-img
24 July 2020

കേരളത്തില്‍ ഇന്ന് 885 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 724 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരില്‍24 ആരോഗ്യ പ്രവര്‍ത്തരുമുണ്ട്. 56 പേരുടെ ഉറവിടം സ്ഥിരീകരിക്കാനായിട്ടില്ല എന്നും മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരം-167, കൊല്ലം-133, കാസര്‍കോട്-106, കോഴിക്കോട്-82, എറണാകുളം-69, മലപ്പുറം-58, പാലക്കാട്-58,
കോട്ടയം-50, ആലപ്പുഴ-44,തൃശൂര്‍-33, ഇടുക്കി-29, പത്തനംതിട്ട-23, കണ്ണൂര്‍-18, വയനാട്-15 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ ജില്ലാ തിരിച്ചുള്ള കണക്ക്.

അതേസമയം ഇന്ന് സംസ്ഥാനത്ത് 968 പേര്‍ക്ക് കൊവിഡ് ഭേദമായതായും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്താകെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,995 ആണ്. വിദേശത്ത്നിന്ന് 64 ,മറ്റു സംസ്ഥാനങ്ങളിൽനിന്ന് 68 പേർ. ആരോഗ്യ പ്രവർത്തകർ 24 എന്നിങ്ങിനെയാണ് ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ടത്.

സംസ്ഥാനത്താകെ ഇന്ന് നാലു മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരത്ത് ചിറയിന്‍കീഴ് സ്വദേശി മുരുകൻ, കാസർകോട് അണങ്കൂർ സ്വദേശി ഹയറുന്നീസ, കാസർകോട് ചിത്താരി സ്വദേശി മാധവൻ, ആലപ്പുഴ കലവൂർ സ്വദേശി മറിയാമ്മ എന്നിവരാണ് മരിച്ചത്. ഇവരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

അവസാന 24 മണിക്കൂറില്‍ 25,160 സാംപിളുകള്‍ പരിശോധിച്ചു. സംസ്ഥാനത്താകെ 9297 പേര്‍ നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 1347 പേരെ പുതുതായി ആശുപത്രിയിലേക്ക് മാറ്റി. 9371 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

Media Briefing

Media Briefing

Posted by K K Shailaja Teacher on Friday, July 24, 2020