സൂര്യ- അപര്‍ണ ബാലമുരളി; സൂററൈ പോട്രയിലെ ഗാനത്തിന്റെ ടീസര്‍ കാണാം

single-img
23 July 2020

ഇന്ന് തമിഴ് നടന്‍ സൂര്യയുടെ 45ാം ജന്മദിനമായിരുന്നു. ഈ ദിനത്തിൽ സൂര്യയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിലെ സൂററൈ പോട്രയിലെ ഗാനത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ജി വി പ്രകാശ് സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് റൗഡി ബേബി താരം ദീ ആണ്.

മലയാളിയായ അപര്‍ണ ബാലമുരളിയാണ് ചിത്രത്തിൽ സൂര്യയുടെ നായികയായെത്തുന്നത്. സുധ കൊങ്ങരയാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. പരേഷ് റാവല്‍, ഉര്‍വ്വശി, കരുണാസ്, വിവേക് പ്രസന്ന, കാലി വെങ്കട്, മോഹന്‍ ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഉടൻ തന്നെ തിയറ്റര്‍ റിലീസിനെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.