ഞാന്‍ അവസാനിപ്പിക്കുന്നു, ഈ നശിച്ച ലോകത്തിനോടും വിഷാദത്തിനോടും വിട; ആശങ്കയുണര്‍ത്തി നടി ജയശ്രീയുടെ പോസ്റ്റ്

single-img
23 July 2020

ദക്ഷിണേന്ത്യന്‍ സിനിമാ ലോകത്തേയും ആരാധകരേയും ഭീതിയില്‍ ആഴ്ത്തുന്നതായിരുന്നു നടി ജയശ്രീ രാമയ്യയുടെ സോഷ്യല്‍ മീഡിയാ പോസ്റ്റ്. കന്നഡ ബിഗ് ബോസ് താരവും നടിയുമായ ജയശ്രീ ഫെയ്സ്ബുക്കില്‍ കുറിച്ച വാക്കുകള്‍ ഉടന്‍ ഡിലീറ്റ് ചെയ്യുകയും പ്രതികരണവുമായി എത്തുകയും ചെയ്തതോടെയാണ് ആശങ്ക ഒഴിഞ്ഞത്.

കരിയറില്‍ മോഡലിങ്ങിലൂടെയായിരുന്നു ജയശ്രീ സിനിമയിലെത്തിയത്. കന്നടയിലെ ഉപ്പു ഹുളി ഖര ആയിരുന്നു ആദ്യ ചിത്രം.’ഞാന്‍ അവസാനിപ്പിക്കുന്നു. ഈ നശിച്ച ലോകത്തിനോയും വിഷാദത്തിനോടും വിട ‘എന്നായിരുന്നു ജയശ്രീ സോഷ്യല്‍ മീഡിയയില്‍ എഴുതിയത്. ഇതോടുകൂടി താരം ആത്മഹത്യയ്ക്ക് ഒരുങ്ങുകയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുകയായിരുന്നു. ജയശ്രീയുടെ കുടുംബവും സുഹൃത്തുക്കളും എത്രയും പെട്ടെന്ന് ഇടപെടണമെന്ന് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍.

ഒടുവില്‍ മണിക്കൂറുകള്‍ നീണ്ട ആശങ്ക അവസാനിപ്പിച്ച് കൊണ്ട് താന്‍ സുരക്ഷിതയാണെന്ന് ജയശ്രീ തന്നെ പോസ്റ്റ് ചെയ്യുകയായിരുന്നു. അതിനുശേഷം ജയശ്രീയുടെ സുഹൃത്തും നടിയുമായ അദ്വിതി ഷെട്ടി വിശദീകരണവുമായി രംഗത്ത് എത്തി. ജയശ്രീ തികച്ചും വ്യക്തിപരമായ പ്രശ്നങ്ങളിലൂടേയും വിഷാദ രോഗത്തിലൂടേയും കടന്നു പോവുകയാണെന്നയാിരുന്നു അദ്വിതി അറിയിച്ചത്. മാത്രമല്ല, അവര്‍ ഫോണ്‍ നമ്പര്‍ ഇടക്കിടക്ക് മാറ്റുന്നതിനാല്‍ ബന്ധപ്പെടുക ബുദ്ധിമുട്ടായിരുന്നുവെന്നും താരം അറിയിച്ചു.
ഫോണ്‍ എടുത്ത ജയശ്രീ കരയുകയായിരുന്നു

ജയശ്രീ എഴുതിയ കുറിപ്പ് തന്നെ ഞെട്ടിച്ചെന്നും തുടര്‍ന്ന് ഫോണ്‍ നമ്പര്‍ കണ്ടെത്തി വിളിക്കുകയായിരുന്നുവെന്ന് അദ്വിതി പറഞ്ഞു. മറുവശത്ത് ഫോണ്‍ എടുത്ത ജയശ്രീ കരയുകയായിരുന്നു. താന്‍ സംസാരിച്ചതിന്റെ ഫലമായാണ് പോസ്റ്റ് ഡിലീറ്റ് ചെയ്തതും പ്രതികരിച്ചതെന്നും അദ്വിതി അറിയിച്ചു.