കേരളത്തില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1078 പേര്‍ക്ക്; 798 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

single-img
23 July 2020

കേരളത്തില്‍ ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത് 1078 പേര്‍ക്ക് എന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇന്നത്തതോടെ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ആയിരം കടക്കുന്നത്.

സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16110 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ വിദേശത്ത് നിന്നും വന്നവരുടെ എണ്ണം 104 ആണ്. 115 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്. അതേസമയം ഉറവിടമറിയാത്ത 65 കേസുകളുണ്ട്. ഇന്ന് കൊവി‌ഡ് ബാധിച്ച് അഞ്ചുപേർ മരണമടഞ്ഞു. 432 പേർക്ക് രോഗം ഭേദമായി.

തിരുവനന്തപുരം 222, കൊല്ലം 106, എറണാകുളം 100, മലപ്പുറം 89, തൃശൂർ 83,ആലപ്പുഴ 82, കോട്ടയം 80, കോഴിക്കോട് 67,ഇടുക്കി 63, പാലക്കാട്-കണ്ണൂർ 51, കാസര്‍കോട് 47, പത്തനംതിട്ട 27, വയനാട് 10 എന്നിങ്ങിനെയാണ് ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ടത്.

ഇതേവരെ 1,58,117 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിലാണ്. നിലവില്‍ 9458 പേർ ആശുപത്രികളില്‍ ചികിത്സയിലാണ്. 424 ഹോട്ട്സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഇപ്പോഴുള‌ളത്. പരിശോധനാ ഫലം നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക് തിരുവനന്തപുരം-60, കൊല്ലം-31, ആലപ്പുഴ-39, കോട്ടയം-25 ഇടുക്കി-22, എറണാകുളം-95, തൃശ്ശൂര്‍-21,പാലക്കാട്- 45, മലപ്പുറം-30 കോഴിക്കോട്- 16, വയനാട്-5 കണ്ണൂര്‍-7, കാസര്‍കോട്-36 എന്നിങ്ങിനെയാണ്.

Media Briefing

Media Briefing

Posted by Chief Minister's Office, Kerala on Thursday, July 23, 2020