കെ.എം. ബഷീര്‍ കൊല്ലപ്പെട്ട സംഭവം: ശ്രീറാമും വഫയും 16ന് കോടതിയിൽ ഹാജരാകണം

single-img
22 July 2020

ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകനായ കെ.എം. ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളായ ശ്രീറാമിനോടും വഫ ഫിറോസിനോടും നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശം നൽകി. സെപ്റ്റംബര്‍ 16ന് ഹാജരാകാനാണ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ (മൂന്ന്) ഉത്തരവിട്ടത്. 

ഫെബ്രുവരി മൂന്നിന് പ്രത്യേക അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചിരുന്നു. പ്രതികളെ ഹാജരാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തോടാണ് ഉത്തരവിട്ടത്. ഹാജരാകാന്‍ കൂടുതല്‍ സമയം തേടി പ്രതികള്‍ അവധി അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിച്ചാണ് പുതിയ ഉത്തരവ്.

2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ച ഒന്നിനാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ.എം. ബഷീര്‍ കൊല്ലപ്പെട്ടത്.