സ്വന്തം മാതാപിതാക്കളെ കൊലപ്പെടുത്തിയ താലിബാൻ ഭീകരരോടു ഖമാര്‍ ഗുലും ദയ കാട്ടിയില്ല, കെെയിൽ കിട്ടിയ തോക്കുപയോഗിച്ച് ഭീകരരെ അവൾ തീർത്തു

single-img
22 July 2020

മാതാപിതാക്കളെ വെടിവച്ചുകൊന്ന ഭീകരർക്ക് ഖമാര്‍ ഗുല്‍ ഒരു ദയയും നൽകിയില്ല. കെെയിൽ കിട്ടിയ തോക്ക് ഉപയോഗിച്ച് അവൾ തിരിച്ചടിക്കുകയായിരുന്നു. ഭീകരരെ കൊലപ്പെടുത്തിയ തഖമാര്‍ ഗുല്‍ന്  ഇന്ന് അഫ്ഗാനിസ്ഥാനിൽ ഹീറോ പരിവേഷമാണ്. 

അഫ്‌ഗാനിസ്‌ഥാനിലെ ഘോര്‍ പ്രവിശ്യക്കാരിയാണ്‌ ഈ 16 വയസുകാരി. കഴിഞ്ഞ ആഴ്‌ചയായിരുന്നു സംഭവം. ഗ്രാമമുഖ്യനായിരുന്നു ഗുലിന്റെ അച്‌ഛന്‍ താലിബാന്റെ നോട്ടപ്പുള്ളിയായിരുന്നു. ഒരു ദിവസം വീട്ടില്‍ ഇരച്ചുകയറിയ ഭീകരര്‍ ഗുല്ലിന്റെ അച്‌ഛനെയും അമ്മയും വെടിവച്ചുകൊല്ലുകയായിരുന്നു. 

ഭീകരരുടെ ആക്രമണത്തിൽ പതറാതെ വീട്ടില്‍നിന്നു ലഭിച്ച എകെ-47 റൈഫിള്‍ ഉപയോഗിച്ച്‌ ഖമാര്‍ ഗുല്‍ തിരിച്ചടിക്കുകയായിരുന്നു. മാതാപിതാക്കളെ വെടിവച്ചുകൊന്ന ഭീകരരെ അവള്‍ വധിച്ചു. ഇതോടെ മറ്റുള്ളവര്‍ ഓടിരക്ഷപ്പെടുകയും ചെയ്തു. 

സംഭവത്തിനു ശമഷം അവളെ വധിക്കാന്‍ ഭീകരരെത്തിയെങ്കിലും നാട്ടുകാര്‍ ഒന്നിച്ചു നിന്നു തടയുകയായിരുന്നു. തുടര്‍ന്ന്‌ അഫ്‌ഗാന്‍ പോലീസെത്തി ഗുല്ലിനെയും സഹോദരനെയും സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി. വാര്‍ത്ത പുറത്തുവന്നതോടെ അവള്‍ക്ക്‌ അഭിനന്ദന പ്രവാഹമാണ്‌. അഫ്‌ഗാന്റെ അഭിമാനമെന്നാണു സാമൂഹികമാധ്യമങ്ങളിൽ ഖമാര്‍ ഗുല്‍നു നൽകുന്ന വിശേഷണം.