കേരളത്തിലെ എല്ലാ മെഡി.കോളേജുകളിലേക്കും പ്ലാസ്മ ചികിത്സ വ്യാപിപ്പിക്കും: കെ കെ ശൈലജ

single-img
21 July 2020

സംസ്ഥാനത്ത് കോവിഡിനെതിരെ നടത്തിവരുന്ന പ്ലാസ്മ ചികിത്സ ക്രമേണ എല്ലാ മെഡി.കോളേജുകളിലേക്കും വ്യാപിപ്പിക്കുമെന്ന്ആരോഗ്യമന്ത്രി കെകെ ശൈലജ . ഇതിന്റെ മുന്നോടിയായി പ്രധാനപ്പെട്ട എല്ലാ മെഡിക്കൽ കോളേജുകളിലും പ്ലാസ്മ ബാങ്ക് സജ്ജമാക്കുംമെന്നും മന്ത്രി അറിയിച്ചു. വളരെ ഗുരുതരാവസ്ഥയിൽ ഉള്ള രോഗികളിൽ പോലും പ്ലാസ്മ ചികിത്സ വിജയകരമാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഇതുവരെ പ്ലാസ്മ ചികിത്സ നൽകിയ 90 ശതമാനം പേരേയും രക്ഷിക്കാനായെന്നും മന്ത്രി പറഞ്ഞു. മലപ്പുറം ജില്ലയിലെ മഞ്ചേരി മെഡിക്കൽ കോളേജിലാണ് സംസ്ഥാനത്ത് ആദ്യമായി പ്ലാസ്മ ബാങ്ക് ആരംഭിച്ചത്. നിലവില്‍ കൊവിഡ് രോഗമുക്തരായ 21 പേരാണ് ഇവിടെ പ്ലാസ്മ നൽകാനുള്ള സന്നദ്ധത അറിയിച്ചത്.

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് വയനാട്ടിലെ മാനന്തവാടി ജില്ലാ ആശുപത്രിയിലും പ്ലാസ്മ ബാങ്ക് പ്രവർത്തനം ആരംഭിച്ചിരുന്നു. അവിടെ രോഗമുക്തരായ ഒൻപത് പേർ പ്ലാസ്മ ബാങ്കിലേക്ക് രക്തം നൽകാനായി എത്തുകയും ചെയ്തിരുന്നു.