ഈ രാജ്യത്തിന് ചേര്‍ന്ന ഭരണാധികാരിയല്ല താങ്കള്‍, വീണ്ടും ചായക്കട തുടങ്ങൂ; ട്വിറ്ററില്‍ തരംഗമായി ‘നോണ്‍സെന്‍സ് മോദി’ ക്യാമ്പയിന്‍

single-img
21 July 2020

രാജ്യമാകെ കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി നോണ്‍സെന്‍സ് മോദി ക്യാമ്പയിന്‍ വളരുന്നു. ഇതേവരെ ലക്ഷക്കണക്കിന് പേരാണ് ട്വിറ്ററില്‍ നോണ്‍സെന്‍സ് മോദി ഹാഷ് ടാഗില്‍ ട്വീറ്റുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. തെറ്റായ രീതിയിലുള്ള കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലും രാജ്യം നേരിടുന്ന സാമ്പത്തിക തകര്‍ച്ചയും രാഷ്ട്രീയ അരക്ഷിതത്വത്തിലുമെല്ലാം രോഷം പ്രകടിപ്പിച്ചുകൊണ്ടുള്ള ട്വീറ്റുകളാണ് കൂടുതലായി ഇപ്പോള്‍ റീട്വീറ്റ് ചെയ്യപ്പെടുന്നത്.

ഈ രാജ്യത്തിന് ചേര്‍ന്ന ഭരണാധികാരിയല്ല താങ്കള്‍, തിരികെ ചെന്ന് ചായക്കട തുടങ്ങുന്നതാണ് നല്ലതെന്നും പലരും എഴുതി. രണ്ട് തവണയും രാജ്യത്ത് അധികാരത്തില്‍ വന്ന മോദി സര്‍ക്കാരിന്റെ ഭരണകാലത്ത് നടത്തിയ പ്രധാന പരിഷ്‌കരണങ്ങള്‍ക്കെതിരെയും ട്വിറ്ററില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ വരുന്നുണ്ട്.

മോദിയുടെ ഭരണകാലത്ത് രാജ്യമാകെ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കുകയും, മാധ്യമങ്ങളെ അടിമകളാക്കുകയുമാണ് ചെയ്തത് എന്ന ആക്ഷേപവും ശക്തമാണ്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നോട്ട് നിരോധനം, എന്‍ആര്‍സി, പൗരത്വ നിയമം, കാര്‍ഷിക വിരുദ്ധ നയം, അഴിമതി എന്നിവയ്‌ക്കെതിരെയും വലിയ തോതില്‍ വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.