മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്സണല്‍ സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചു

single-img
21 July 2020

സംസ്ഥാന ടൂറിസവും ദേവസ്വവും വകുപ്പ്‌ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്സണല്‍ സ്റ്റാഫായ കാസര്‍കോട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ഇദ്ദേഹത്തിന്റെ ബന്ധുവിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ ബന്ധുവിനെ ഇദ്ദേഹം സന്ദർശിച്ചതാകാം രോഗം ബാധിക്കാൻ കാരണമെന്നാണ് സൂചന.

നിലവില്‍ കോവിഡ് സ്ഥിരീകരിച്ച പേഴ്‌സണല്‍ സ്റ്റാഫ് ഒരു മാസമായി ക്വാറന്റീനില്‍ കഴിയുകയായിരുന്നു. തിരുവനന്തപുരത്ത് ലോക്ഡൗണായതിനാല്‍ ഇദ്ദേഹത്തിന് തിരിച്ചെത്താന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ മന്ത്രിയും മറ്റു അംഗങ്ങളും ക്വാറന്റീനില്‍ പോകേണ്ടതില്ല എന്നാണ് വിവരം.