കേരളത്തിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 720 പേർക്ക്; സമ്പർക്കത്തിലൂടെ രോഗബാധ 528

single-img
21 July 2020

കേരളത്തിൽ ഇന്ന് 720 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 54പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്. അതേസമയം സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം 528ആണ്.

ഇവരിൽ 34 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് ഒരു കോവിഡ് മരണവും കേരളത്തിൽ റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ പുല്ലുവിളയിൽ വിക്ടോറിയ(72)യാണ് മരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ തിരുവനന്തപുരം 151, കൊല്ലം 85, ആലപ്പുഴ 46, പത്തനംതിട്ട 40, കോട്ടയം 39, എറണാകുളം 80, തൃശൂർ 19, പാലക്കാട് 46, മലപ്പുറം 61, കോഴിക്കോട് 39, കണ്ണൂർ 57, വയനാട് 17, കാസർകോട് 40 എന്നിങ്ങിനെയാണ്.

ഇന്ന് 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ഡിഎസ്ഇ 29 , ഐടിബിപി 4 കെഎൽഎഫ് 1 കെഎസ്ഇ 4. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13,994.

നിലവില്‍ സംസ്ഥാനത്ത് 353 ഹോട്ട്‌സ് പോട്ടുകളാണുള്ളത്. ഇന്ന് മാത്രം 984 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് പരിശോധനാ ഫലം നെഗറ്റീവ് ആയവര്‍ തിരുവനന്തപുരം 11, കൊല്ലം 11, ആലപ്പുഴ 70, കോട്ടയം 10, ഇടുക്കി 5, എറണാകുളം ഏഴ്, തൃശ്ശൂർ ആറ്, പാലക്കാട് 39 എന്നിങ്ങിനെയാണ്.

Media Briefing

Media Briefing

Posted by K K Shailaja Teacher on Tuesday, July 21, 2020