സാമ്പത്തിക രംഗം മുന്നോട്ട് പോകണം; എല്ലാ പ്രദേശങ്ങളിലെയും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ച് കർണാടക

single-img
21 July 2020

കോവിഡ്​വൈറസ് വ്യാപനം തടയാൻ ലോക്​ഡൗൺ മാത്രം ഒരു പരിഹാരമല്ല എന്ന് പറഞ്ഞുകൊണ്ട് തലസ്ഥാന നഗരമായ ബംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലെയും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ച് കർണാടക. ഇനിമുതല്‍ കണ്ടെയ്​ൻമെന്റ്​ സോണുകളിൽ മാത്രമായിരിക്കും നിയന്ത്രണമെന്നും മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അറിയിച്ചു.

സ്തംഭനാവസ്ഥയിലുള്ള സംസ്ഥാനത്തിന്‍റെ സാമ്പത്തിക രംഗവും മുന്നോട്ട് പോകേണ്ടതുണ്ട്, ജനങ്ങള്‍ ജോലിക്ക് പോയി തുടങ്ങണം, സംസ്ഥാനത്തെ സംബന്ധിച്ച് സാമ്പത്തിക രംഗവും വളരെ പ്രധാനമാണ്, അതിനാല്‍ സാമ്പത്തിക മേഖലയെ സ്ഥിരപ്പെടുത്തി നിർത്തിക്കൊണ്ട് തന്നെയാകാണം കോവിഡിനെതിരായ നമ്മുടെ പോരാട്ടമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍ മഹാരാഷ്ട്രയിലെ മുംബൈക്ക്​ പിന്നാലെ രാജ്യത്ത്​ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള ഒരു നഗരം കര്‍ണാടകയിലെ ബംഗളൂരുവാണ്​. മുംബൈയില്‍ വൈറസ് രോഗവ്യാപന തോത്​ രണ്ടു ശതമാനമാണെങ്കിൽ ബംഗളൂരുവില്‍ അത്​ 10 ശതമാനമാണ്​.