എറണാകുളത്തെ ജയിൻ യൂണിവേഴ്സിറ്റി ഓഫ് ക്യാംപസ് നിയമാനുസൃതമോ-വ്യാജനോ ? കെ എസ് യു അദ്ധ്യക്ഷൻ അഭിജിത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

single-img
21 July 2020

ബംഗളൂരു ആസ്ഥാനമായ ജൈൻ യൂണിവേഴ്‌സിറ്റിയുടെ കൊച്ചിയിലെ ഓഫ് കാമ്പസ് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുകയാണെന്ന വാർത്തകളോട് പ്രതികരിച്ച് കെ എസ് യു സംസ്ഥാന അദ്ധ്യക്ഷൻ കെ എം അഭിജിത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

‘ജയിൻ യൂണിവേഴ്സിറ്റിയുടെ’ പരസ്യം മാധ്യമങ്ങളിൽ വന്നതിന് ശേഷം ശേഷം ഒരുപാട് വിദ്യാർത്ഥികളടക്കം ഫോണിൽ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് അഭിജിത് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഈയൊരു സ്ഥാപനത്തിന് അനുമതി ഇല്ലെന്ന് പി.ആർ.ഡി ഉൾപ്പെടെ മുൻപ് സൂചിപ്പിക്കുകയും, ഗവൺമെൻ്റ് ഉദ്യോഗസ്ഥതലത്തിൽ നിന്നും യൂണിവേഴ്സിറ്റിക്കെതിരെ നിലപാടുകൾ സ്വീകരിക്കപ്പെടുകയും ചെയ്യുമ്പോൾ അതിനെയെല്ലാം അവഗണിച്ചു മുന്നോട്ടുപോകാൻ സ്വകാര്യ യൂണിവേഴ്സിറ്റി നടത്തിപ്പുകാർക്ക് ധൈര്യം നൽകുന്നത് ആരാണെന്നും അഭിജിത് ചോദിച്ചു.

കേരളത്തിലെ പ്രമുഖ പത്രമാധ്യമങ്ങളിലുൾപ്പെടെ അച്ചടിച്ച് വന്നിരിക്കുന്ന 'ജയിൻ യൂണിവേഴ്സിറ്റിയുടെ' പരസ്യത്തിന് ശേഷം…

Posted by KM Abhijith on Monday, July 20, 2020

ബംഗളൂരു ആസ്ഥാനമായ ജൈൻ യൂണിവേഴ്‌സിറ്റിയുടെ കൊച്ചിയിലെ ഓഫ് കാമ്പസ് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകാതിരിക്കാന്‍ അടിയന്തര ഇടപെടല്‍ വെണമെന്നും ആവശ്യപ്പെട്ട് യുജിസിയ്ക്ക് സംസ്ഥാന സർക്കാർ കത്തയച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷാ ടൈറ്റസ് ആണ് യുജിസി ചെയര്‍മാന്‍ പ്രൊഫസര്‍ ഡി.പി സിങിന് കത്തയച്ചത്. കൊച്ചിയില്‍ കാമ്പസ് സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ലെന്നും കത്തില്‍ പറയുന്നു.

ഈ സ്ഥാപനത്തെക്കുറിച്ച് രക്ഷിതാക്കളില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നുമായി ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി കെടി ജലീലിന്റെ ഓഫീസിലേക്ക് നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് യുജിസി ചെയര്‍മാൻ നടപടി ആവശ്യപ്പെട്ട് കത്തയച്ചിരിക്കുന്നത്. മാധ്യമങ്ങളില്‍ വന്‍തോതില്‍ പരസ്യങ്ങൾ നൽകിക്കൊണ്ട് ജൈൻ ‘ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി’ ഓഫ് കാമ്പസ് എന്ന പേരില്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്നറ്ലതായി സംസ്ഥാന സര്‍ക്കാരിന് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന് നടപടി ആവശ്യപ്പെട്ടയച്ച കത്തില്‍ ഉഷാ ടൈറ്റസ് വ്യക്തമാക്കുന്നു.