ചിമ്പു- തൃഷ വിവാഹ വാര്‍ത്തയുടെ പിന്നിലെ വാസ്തവം ഇതാണ്

single-img
21 July 2020

ദക്ഷിണേന്ത്യന്‍ സിനിമകളിലെ സൂപ്പര്‍ താരങ്ങളായ ചിമ്പുവും തൃഷയും വിവാഹിതരാകുന്നതായി വാര്‍ത്തകള്‍ വിവിധ മാധ്യമങ്ങളില്‍ വരുന്നുണ്ട്. ഇതില്‍ ആദ്യം ഈ വാര്‍ത്ത പുറത്തുവിട്ടത് തമിഴിലെ ചില മാധ്യമങ്ങളും ഫിലിം ഫെയറുമായിരുന്നു. പക്ഷെ വാര്‍ത്തകളോട് തൃഷയോ ചിമ്പുവോ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

മുന്‍പ് ഇരുവരും ജോഡിചേര്‍ന്ന ‘വിണ്ണെത്താണ്ടി വരുവാ’യ എന്ന സിനിമയിലെ കഥാപാത്രങ്ങളെ വെച്ച് സംവിധായകന്‍ ഗൗതം മേനോന്‍ അടുത്തിടെ ‘കാര്‍ത്തിക് ഡയല്‍ സെയ്താ യെന്‍’ എന്ന ഷോര്‍ട് ഫിലിം റിലീസ് ചെയ്തിരുന്നു. ഈ ഹൃസ്വ ചിത്രത്തിലെ ഈ കഥാപാത്രങ്ങളെ പോലെയല്ലാതെ ഇരുവരും ജീവിതത്തില്‍ ഒന്നിക്കട്ടെ എന്ന രീതിയില്‍ ട്വിറ്ററില്‍ ആരാധകര്‍ എഴുതുന്നുണ്ട്. ലോക്ക്ഡൗണ്‍ സമയം പുറത്തെത്തിയ ഗൗതം മേനോന്‍ സംവിധാനം ചെയ്ത വീഡിയോ ഏറെ വൈറലായിരുന്നു.