ഇത്തവണ ജർമ്മനിയിൽ നിന്നും; അന്താരാഷ്ട്ര പുരസ്‌കാര നിറവില്‍ വീണ്ടും ‘ഉയരെ’

single-img
20 July 2020

സമീപകാല മലയാളസിനിമയില്‍ പാര്‍വതി മികച്ച പ്രകടനത്തോടെ കേന്ദ്രകഥാപാത്രമായെത്തിയ ചിത്രം ഉയരെ’ വീണ്ടും അന്താരാഷട്ര പുരസ്‌കാര നിറവില്‍. ചിത്രത്തിന്റെ സംവിധായകന്‍ മനു അശോകാണ് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ സ്റ്റുഡ്ഗാര്‍ട്, ജര്‍മ്മനിയില്‍ ഓഡിയന്‍സ് പോള്‍ പുരസ്ക്കാരം ലഭിച്ച വിവരം പങ്കുവെച്ചത്.

യുവനിരയില്‍ ശ്രദ്ധേയരായ ആസിഫ് അലി, ടൊവിനോ തോമസ്, എന്നിവര്‍ക്കൊപ്പം സിദ്ദിഖ് കൂടി കേന്ദ്ര കഥാപാത്രമായെത്തിയ ഈ സിനിമ 2019-ലാണ് കേരളത്തില്‍ റിലീസ് ചെയ്തത്. മാത്രമല്ല, സംവിധായകനായ മനു അശോകിന്റെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു ഉയരെ. ഈ ചിത്രം നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിച്ചിരുന്നു.

ബോബി-സഞ്ജയ് ടീം രചന നിര്‍വഹിച്ച ‘ ഉയരെ’നിര്‍മ്മിച്ചിരിക്കുന്നത് പ്രശസ്ത നിര്‍മ്മാണ ബാനര്‍ ആയ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ഉടമ ആയ പി വി ഗംഗാധരന്റെ മക്കള്‍ ചേര്‍ന്നു രൂപം നല്‍കിയ എസ് ക്യൂബ് ഫിലിംസ് ആണ്.