കുളിപ്പിക്കുന്നിതിനിടെ വിരണ്ടോടി; പോത്തിന്റെ അക്രമത്തിൽ മൂന്ന് പേർക്ക് പരിക്ക്

single-img
20 July 2020

തിരൂരങ്ങാടിക്ക് സമീപം തൃക്കുളം പള്ളിപ്പടി, വടക്കേ മമ്പുറം ഭാഗത്ത് തിങ്കളാഴ്ച വൈകുന്നേരം കുളിപ്പിക്കുന്നിതിനിടെ വിരണ്ടോടിയ പോത്തിന്റെ അക്രമത്തിൽ മൂന്ന്‌പേർക്ക് പരിക്കേറ്റു. വടക്കേ മമ്പുറം കടവത്ത് ഹസൻ (65)ന്റെ കൈയിന്റെ എല്ല് പൊട്ടിയതിനെ തുടര്‍ന്ന് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാള്‍ക്ക് പുറമേ പള്ളിപ്പടിയിലെ പികെ ബഷീര്‍ ഇബ്രാഹീം, മുടയം പുലാക്കൽ സൈതലവി (65) എന്നിവർക്കുമാണ് പരിക്കേറ്റത്.

വടക്കേ മമ്പുറത്തുള്ള പുഴയിൽ കന്നുകാലികച്ചവടക്കാരൻ പോത്തുകളെ കുളിപ്പിക്കുന്നതിനിടെ ഇവയില്‍ നിന്നും ഒരു പോത്ത് വിരണ്ടോടുകയായിരുന്നു. വിരണ്ടോടിയ പോത്ത് പിന്നീട് ഓടിക്കൊണ്ടിരിന്ന ഓട്ടോറിക്ഷയിൽ ഇടിച്ചു റോഡിൽ വീണു. തുടര്‍ന്ന് നാട്ടുകാർ പോത്തിനെ ഡോക്ടറുടെ അടുത്തെത്തിച്ചെങ്കിലും പോത്ത് ചത്തു. സംഭവം അറിഞ്ഞ്തിരൂരങ്ങാടി എസ്ഐ നൗഷാദ് ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.